പന്നികളെ കൂട്ടത്തോടെ കൊന്ന കടുവയെ പിടിക്കണം; മൂടക്കൊല്ലിയില്‍ കൂട് സ്ഥാപിച്ച് വനംവകുപ്പ്
കല്‍പ്പറ്റ: മൂടക്കൊല്ലിയില്‍ ഭീതി പടര്‍ത്തുന്ന കടുവയെ പിടിക്കാന്‍ ഉറച്ച് വനംവകുപ്പ്. നേരത്തെ ഇവിടെയുള്ള ഫാമില്‍ നിന്നും പന്നികളെ കൂട്ടത്തോടെ പിടികൂടി കൊന്നിരുന്നു ഈ കടുവ. വനംവകുപ്പ് കടുവയെ പിടിക്കാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചിരിക്കുകയാണ്. അതേസമയം പന്നിഫാമിന് സമീപത്തായിട്ട് തന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. 17 പന്നികളാണ് കടുവയെ ആക്രമിച്ച് കൊന്നത്.
ഇതില്‍ നിന്ന് തന്നെ രണ്ട് പന്നികളെ കൂട്ടില്‍ ഇരയായി ഇട്ടിരിക്കുകയാണ്. കടുവയെ ഇരതേടി ഇവിടേക്ക് എത്തുമെന്ന ഉറപ്പിലാണ് വനംവകുപ്പ്. അതേസമയം ചത്ത ബാക്കി പന്നികളെ വനംപാലകര്‍ സംസ്‌കരിച്ചു. ഇവിടെ തന്നെയുള്ള സ്വകാര്യ വ്യക്തികളുടെ ഫാമിലാണ് കടുവയെത്തിയത്. പന്നികളെ കൂട്ടത്തോടെ ഇവ കൊല്ലുകയും ചെയ്തു.

അതേസമയം ഇനിയും മൂന്ന് പന്നികളെ കണ്ടെത്താനായിട്ടില്ല.അതേസമയം അതിവേഗമാണ് വനംവകുപ്പ് കാര്യങ്ങള്‍ നീക്കിയത്. പന്നിഫാമില്‍ ആക്രമണമുണ്ടായ രാത്രി തന്നെ കൂട് സ്ഥാപിക്കാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡന്റെ ഉത്തരവെത്തിയിരുന്നു. പിന്നാലെ തന്നെ കൂട് സ്ഥാപിക്കുകയായിരുന്നു.
ക്യാമറകളില്‍ കടുവയുടെ കൂട് പതിഞ്ഞ ശേഷമാണ് സാധാരണ വനംവകുപ്പ് കൂട് സ്ഥാപിക്കാന്‍ അനുമതി നല്‍കാറുള്ളത്. എന്നാല്‍ കടുവയുടെ കാല്‍പ്പാടുകള്‍ ഇവിടെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വേഗം തന്നെ കൂട് സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനടുത്ത തന്നെ വനംവകുപ്പ് കൂടുതല്‍ ക്യാമറകളും സ്ഥാപിച്ചു.
എന്നാല്‍ കടുവ അന്ന് രാത്രി സമീപത്ത് എത്തിയിരുന്നു. പക്ഷം കൂട്ടില്‍ കയറിയില്ല. കടുവയുടെ കാല്‍പ്പാടുകള്‍ വീണ്ടും കണ്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം കൊന്ന പന്നികളില്‍ ഒന്നിനെ ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നാലര അടിയോളം ഉയരമുള്ള ഭിത്തികള്‍ കൊണ്ട് പല കള്ളികളായി തിരിച്ചതാണ് ഫാം.
അതിലൊന്നില്‍ 5 മാസം പ്രായമുള്ള 70 പന്നികളാണ് ഉണ്ടായിരുന്നത്. അവയില്‍ നിന്നാണ് ഇരുപത് പന്നികളെ കടുവ പിടിച്ചത്. പല പ്രായത്തിലുള്ള മറ്റ് 70 പന്നികള്‍ പല കൂടുകളിലായിട്ടാണ് കഴിഞ്ഞിരുന്നത്. ഫാമിന്റെ അരഭിത്തിയിലും പുറമേ നിലത്തും കടുവ ചാടിക്കടന്നതിന്റെയും വലിച്ച് കൊണ്ടുപോയതിന്റെയും പാടുകളുണ്ട്.












Click it and Unblock the Notifications