വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി, മൂന്ന് ആടുകളെ കൂട്ടില്‍ നിന്ന് പിടിച്ചു

Google Oneindia Malayalam News

ഗൂഡല്ലൂര്‍: വയനാട്ടില്‍ ഒഴിയാതെ കടുവാ പ്രശ്‌നങ്ങള്‍. വീണ്ടും കടുവ ഇറങ്ങിയിരിക്കുകയാണ്. അച്ചന്‍ക്കൊല്ലിയില്‍ കൂട്ടില്‍ കെട്ടിയിരുന്ന മൂന്ന് ആടുകളെയാണ് കടുവ കൊന്നത്. ഇതില്‍ രണ്ട് ആടുകളെയും കടുവ കൊണ്ടുപോയി. ഒരാടിന്റെ ജഡം കൂട്ടില്‍ തന്നെയുണ്ടായിരുന്നു. ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ ആടിനെയാണ് കടുവ പിടിച്ചത്.

വനംവകുപ്പ് ജീവനക്കാരുമായി ചര്‍ച്ച നടത്തി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. അതേസമയം കടുവയെ പിടിക്കാന്‍ ആദ്യം ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. നാട്ടുകാരെല്ലാം കടുവയുടെ വരവോടെ വീണ്ടും ഭീതിയിലായിരിക്കുകയാണ്.

1

നേരത്തെ വയനാട്ടില്‍ വിവിധ ഇടങ്ങളില്‍ കടുവ ഇറങ്ങിയിരുന്നു. വാകേരിയില്‍ ഇറങ്ങിയ കടുവ രണ്ട് ദിവസത്തോളം വനംവകുപ്പിന്റെ അടക്കം വിറപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ജനവാസ മേഖലയില്‍ എത്തിയത്. ഇത് പിന്നീട് ചത്തിരുന്നു. രാവിലെ അടക്കം കടുവയെ പലയിടത്തും നാട്ടുകാര്‍ കണ്ടിരുന്നു.

മനുഷ്യരെ രക്ഷിക്കാന്‍ അന്യഗ്രഹജീവിയെത്തും; പിന്നീട് ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, പ്രവചനംമനുഷ്യരെ രക്ഷിക്കാന്‍ അന്യഗ്രഹജീവിയെത്തും; പിന്നീട് ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, പ്രവചനം

അതേസമയം മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 1,248 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി.

മുട്ടില്‍ ഗ്രാമ പഞ്ചായത്തില്‍ 715 ആധികാരിക രേഖകള്‍ ഉള്‍പ്പടെ 1645 സേവനങ്ങളും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 533 ആധികാരിക രേഖകള്‍ ഉല്‍പ്പെടെ 1303 സേവനങ്ങളും നല്‍കി.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

മുട്ടില്‍ കുട്ടമംഗലം മുസ്ലീം ഓര്‍ഫനേജ് ദുആ ഹാളില്‍ നടന്ന ക്യാമ്പ് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സ്‌കറിയ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി പ്രോജക്ട് അവതരിപ്പിച്ചു.

ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ചുങ്കം ഫാദര്‍ മത്തായി നൂറനാള്‍ മെമ്മോറിയല്‍ പാരിഷ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത പട്ടിക വര്‍ഗ കുടുബങ്ങള്‍ക്ക് തുണി സഞ്ചിയും മാസ്‌കും വിതരണം ചെയ്തു. ഡി.പി.എം ജെറിന്‍ സി ബോബന്‍ പ്രോജക്ട് അവതരിപ്പിച്ചു. നോഡല്‍ ഓഫീസറായ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ക്യാമ്പ് സന്ദര്‍ശിച്ചു.

Wayanad
English summary
tiger killed three goats in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X