വനംവകുപ്പ് കെണിയൊരുക്കിട്ടും വീഴാതെ കടുവകള്‍; വയനാട്ടില്‍ നാട്ടുകാരുടെ ഭീതി അവസാനിക്കുന്നില്ല
ബത്തേരി: വയനാട്ടിലെ കടുവ ഭീഷണി കൂട് സ്ഥാപിച്ചിട്ടും അവസാനിക്കുന്നില്ല. മൂടക്കൊല്ലിയിലും ചൂരിമലയിലും താഴെ അരിവയലിലുമായിട്ടാണ് കടുവകള്‍ ഉള്ളത്. എന്നാല്‍ ഇവയെ ഇതുവരെ കൂട്ടിലാക്കാന്‍ സാധിച്ചിട്ടില്ല. വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നിലും കടുവകള്‍ ഇതുവരെ വീണിട്ടില്ല. നേരത്തെ മൂടക്കൊല്ലി പന്നിഫാമിന് സമീപം രണ്ട് കൂടുകള്‍ സ്ഥാപിച്ചിരുന്നു.
ഇവിടെ കടുവ പന്നിഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുകള്‍ സ്ഥാപിച്ചത്. ഇരയായി വളര്‍ത്തു പന്നികളെയാണ് ഇരയായി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കടുവ ഈ രണ്ട് കൂട്ടിലും കയറിയിട്ടില്ല. പന്നിഫാം കമ്പിവില ഘടിപ്പിച്ച് സുരക്ഷിതമാക്കിയിരിക്കുകയാണ്. അതുകൊണ്ട് ഫാമിലും കടുവ കയറിയിട്ടില്ല.

അതേസമയം കടുവ ഫാമിന് സമീപം വന്നിരുന്നോ എന്ന് വനംവകുപ്പിന് ഇപ്പോഴും വ്യക്തമായി അറിയില്ല. ക്യാമറകള്‍ പൂര്‍ണമായും പരിശോധിച്ചെങ്കില്‍ മാത്രമേ ഇക്കാര്യം അറിയാനാവൂ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കടുവ 26 പന്നികളെയാണ് ഫാമില്‍ നിന്ന് പിടികൂടിയത്. ഇതില്‍ 23 എണ്ണത്തില്‍ ജഡം കണ്ടെത്തി.
ചൂരിമലയില്‍ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കടുവ കയറിയിട്ടില്ല. ഐന്നാല്‍ കൂടിനടുത്ത് കടുവ എത്തിയിട്ടുണ്ട്. ഇവിടെയാണ് കടുവ പോത്തിനെ കൊന്ന് ഭക്ഷിച്ചത്. നാട്ടുകാര്‍ കടുവയെ കണ്ടതായി പറഞ്ഞു.
ഈ ഭാഗത്ത് വനപാലകര്‍ നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. അതേസമയം നാട്ടുകാര്‍ കടുത്ത രോഷത്തിലാണ്. എത്രയും പെട്ടെന്ന് കടുവയെ പിടിക്കാനുള്ള വഴികള്‍ തേടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പലരും പുറത്തിറങ്ങാന്‍ പോലും മടിക്കുന്നുണ്ട്.












Click it and Unblock the Notifications