• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവാ ഭീതിയില്‍ വയനാട്; പൊന്മുടിക്കോട്ടയില്‍ വീണ്ടുമെത്തി, ഭയന്നോടി ആളുകള്‍

Google Oneindia Malayalam News

ക്കുന്നത്. നേരത്തെയും ഇവിടെ കടുവാ സാന്നിധ്യമുണ്ടായിരുന്നു. ഇത് അവസാനിച്ചുവെന്ന് കരുതിയതായിരുന്നു. പ്രദേശവാസികളെല്ലാം കടുവ വീണ്ടുമെത്തിയതില്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുവയെ കണ്ടത്.

നേരത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഇതേ സ്ഥലത്ത് വെച്ച് വനംവകുപ്പ് സ്ഥാപിച്ച് കൂട്ടില്‍ വീണിരുന്നു. തല്‍ക്കാലത്തേക്ക് ആശങ്ക അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് കടുവ വീണ്ടുമെത്തിയത്.

അതേസമയം കടുവയെ കണ്ട സ്ഥലത്ത് വനംവകുപ്പ് ക്യാമറകള്‍സ്ഥാപിച്ചു. ഒന്നര മാസത്തോളം അമ്പലവയല്‍, മീനങ്ങാട്, പഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങളെയായിരുന്നു കടുവ ആക്രമിച്ച് കൊന്നത്. ഒടുവില്‍ ഇത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളാണ് ഇവിടെ വീണ്ടും കടുവയെ നേരില്‍ കണ്ടത്.

കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍

കടുവയെ കണ്ടതിന് പിന്നാലെ പലരും ഭയന്നോടി. ഇതില്‍ ചിലരെല്ലാം വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെയുള്ള എസ്റ്റേറ്റിലാണ് കടുവയിറങ്ങിയത്. വനംവകുപ്പിന് വീണ്ടുമൊരു തലവേദന കൂടിയാണ് വന്നിരിക്കുന്നത്.

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

മുമ്പ് ഈ എസ്റ്റേറ്റില്‍ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചതാണ്. പക്ഷേ കടുവയുടെ സാന്നിധ്യമൊന്നും കണ്ടെത്തിയിരുന്നില്ല. ക്ഷീര മേഖലയെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകരാണ് ഇവിടെ താമസിക്കുന്നവരില്‍ അധികവും. ഇവരുടെ വീടുകളിലെല്ലാം വളര്‍ത്തുമൃഗങ്ങളുമുണ്ട്. ഇവയെ ഇനിയും കടുവ കൊണ്ടുപോകുന്നത് ഇവര്‍ക്ക് താങ്ങാനാവില്ല.

2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍

എത്രയും വേഗത്തില്‍ കടുവ പിടിക്കണമെന്നാണ് ആവശ്യം. വിനോദ സഞ്ചാരികള്‍ കടന്നുപോകുന്ന മേഖലയാണിത്. അതേസമയം ചുഴലിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ പശുക്കുട്ടി ചത്തു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു ആക്രമണം.

നാട്ടുകാര്‍ പറയുന്നത് പുലിയാണ് പശുക്കുട്ടിയെ കൊന്നതെന്നാണ്. മേയാന്‍ വിട്ട പശുക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ചെന്ന് നോക്കിയത്. അപ്പോഴാണ് പശുക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.

നേരത്തെ ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. ജഡം സംഭവ സ്ഥലത്ത് തന്നെ വനപാലകര്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ പുലി രാത്രി വീണ്ടുമെത്തി ജഡത്തിന്റെ ബാക്കി ഭാഗം കൂടി ഭക്ഷിക്കുകയായിരുന്നു.

Wayanad
English summary
tiger returned to ponmudikotta, locals running away and injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X