Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ തിരിച്ചെത്തി കടുവാപ്പേടി, പുല്‍പ്പള്ളി സീതാമൗണ്ടില്‍ പശുക്കളെ കടുവ കൊന്നു

കല്‍പ്പറ്റ: വയനാട്ടില്‍ ഒരിടവേളയ്ക്ക് വീണ്ടും കടുവ ഭീഷണി. പുല്‍പ്പള്ളയിലാണ് കടുവയിറങ്ങിയത്. രണ്ട് പശുക്കിടാങ്ങളെ കടുവ കൊന്നു. ഒന്നര വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. ജോസഫ് എന്നയാളുടെ ആടുകളെ മേയാന്‍ വിട്ടപ്പോഴാണ് കടുവ ആക്രമിച്ചത്. പശുക്കിടാവിനെ പിടികൂടി കടുവകള്‍ പുഴയ്ക്ക് അക്കരെ വരെ എത്തിച്ചെങ്കിലും ജോസഫ് കടുവയെ കണ്ട് ബഹളം വെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇതേ സമയം തന്നെ മറ്റൊരു പശുക്കിടാവിനെയും കടുവ പിടികൂടി. ഈ പശുക്കിടാവും കടുവ ആക്രമിച്ച് കൊന്നു. അതേസമയം ജോസഫ് ബഹളം വെച്ചതോടെ പശുക്കിടാങ്ങളെയും ഉപേക്ഷിച്ച് കടുവ കര്‍ണാടക വനമേഖലയിലേക്ക് കടന്നു.

wayanad-tiger

അതേസമയം വനംവകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിരീക്ഷണത്തിനായി മൂന്ന് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ട് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. ഒരു മാസം മുമ്പ് സമീപ പ്രദേശമായ കബഗനിരിയിലെ ഗൃഹന്നൂരില്‍ വീടിന് ചേര്‍ന്ന് തൊഴുത്തില്‍ കെട്ടിരുന്ന പശുവിനെ കടുവ കൊന്നുതിന്നിരുന്നു.

ജനങ്ങളെല്ലാം ഇവിടെ ഭീതിയിലാണ്. കടുവയെ കൂടു വെച്ച് എത്രയും വേഗത്തില്‍ പിടിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതേസമയം ജോസഫിന്റെ പശുക്കിടാങ്ങള്‍ വെള്ളം കുടിക്കാനിറങ്ങപ്പോഴായിരുന്നു കടുവ ചാടി വീണത്. നേരത്തെ പുല്‍പ്പള്ളിയിലെ പല മേഖലയിലായി കടുവ ഭീതി നിലനിന്നിരുന്നു. വനമേഖല അടുത്തായതിനാല്‍ കടുവകള്‍ക്ക് നാട്ടിലേക്കിറങ്ങുന്നതും ഇവിടെ എളുപ്പമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+