വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും കടുവയെത്തി, കൊണ്ടുപോയത് ആട്ടിന്‍കുട്ടിയെ, ജനങ്ങള്‍ ഭീതിയില്‍

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും തിരിച്ചെത്തി കടുവ. കഴിഞ്ഞ ദിവസം ചീരാലിലെ കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ കൃഷ്ണഗിരിയിലാണ് കടുവ വീണ്ടുമെത്തി. ആട്ടിന്‍കുട്ടിയെ കടുവ കൊണ്ടുപോയി. ഇന്നലെ പുലര്‍ച്ചയോടെയാണ് കടുവയെത്തിയത്. കൃഷ്ണഗിരിയിലെ പാതിരിക്കവലയിലാണ് കടുവ ഭീതി പരത്തിയെത്തിയത്.

ഇവിടെ താമസിക്കുന്ന ജിഷയുടെ രണ്ട് മാസം പ്രായമായ ആട്ടിന്‍കുട്ടിയെയാണ് കടുവ ഇന്നലെ പുലര്‍ച്ചെ പിടിച്ചത്. നേരത്തെ പത്തോളം വളര്‍ത്തുമൃഗങ്ങളെ ചീരാലിലെ കടുവ ആക്രമിച്ചിരുന്നു. കര്‍ഷകര്‍ക്ക് വലിയ തോതില്‍ പാല്‍ ലഭിക്കുന്ന പശുക്കളെയാണ് ഇതേ തുടര്‍ന്ന് നഷ്ടമായത്.

1

ആട്ടിന്‍കുട്ടിയെ ആക്രമിച്ചതിന് അടുത്ത് തന്നെയുള്ള രണ്ട് മാസം പ്രായമായ പശുക്കിടാവിനെയും കടുവ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. അതേസമയം ചീരാലില്‍ തലവേദന ഒന്ന് ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു വനംവകുപ്പ്. എന്നാല്‍ കൃഷ്ണഗിരിയില്‍ കടുവ വീണ്ടുമെത്തിയതോടെ ഇവര്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ വീണ്ടുമെത്തിയിരിക്കുകയാണ്. കടുവ പ്രദേശത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ എത്തുന്നുണ്ട്.

അടിക്കില്ലെന്ന് ഉറപ്പിച്ച് ലോട്ടറിയെടുത്തു, അടിച്ചത് 10 കോടി; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്അടിക്കില്ലെന്ന് ഉറപ്പിച്ച് ലോട്ടറിയെടുത്തു, അടിച്ചത് 10 കോടി; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്

ഈ സാഹചര്യത്തില്‍ പ്രദേശത്ത് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. നിരീക്ഷണവും ഇവിടെ ശക്തമാക്കിയിട്ടുണ്ട്. ആദിവാസികള്‍ അടക്കം തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് അത്തിമൂല കോളനി.

മാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബംമാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബം

ഈ കോളനിയില്‍ നിന്നാണ് കടുവ ആട്ടിന്‍കുട്ടിയെ കൊണ്ടുപോയത്. 12 ആടുകളുള്ള കൂടിന്റെ അടുത്ത് വെച്ച് വീട്ടുകാര്‍ തീ കൂട്ടി കാവല്‍ ഇരിക്കുന്നതിനിടെയായിരുന്നു കടുവയുടെ വരവ്. തുടര്‍ന്നാണ് ആട്ടിന്‍കുട്ടിയെ ആക്രമിച്ചത്. ഇവിടെയുള്ളവര്‍ ആകെ ഭയന്ന് വിറച്ചിരിക്കുകയാണ്. ചീരാലിലെ പോലെ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ ഒരു മാസത്തോളമായി നാട്ടുകാര്‍ രംഗത്തുണ്ട്.

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍

ഇവരെല്ലാം ഉറക്കം തന്നെ ഉപേക്ഷിച്ച് ഇവയ്ക്ക് കാവലിരിക്കുകയാണ്. പലരുടെയും ജീവനോപാധിയാണ് ഇവിടെയുള്ള പശുക്കളും ആടുകളും. ഇവയുടെ പാലാണ് ഇവരുടെ പ്രധാന വരുമാനം സ്രോതസ്. കടുവ ഇവയെ കൊണ്ടുപോകാന്‍ തുടങ്ങിയാല്‍ കുടുംബങ്ങള്‍ പട്ടിണിയിലാകും.

അതേസമയം കടുവ വീണ്ടുമെത്തി ആക്രമണം തുടര്‍ന്നാല്‍, വനംവകുപ്പ് പുതിയ പ്രതിഷേധത്തെ നേരിടേണ്ടി വരും. എത്ര നാള്‍ ഇങ്ങനെ കാവലിരിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നു. മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളിലാണ് കടുവയെ പേടിച്ച് നാട്ടുകാര്‍ കാവലിരിക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്. വനംവകുപ്പ് ഈ മേഖലയില്‍ നാല് കൂടുകള്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ചിട്ടുണ്ട്.

ചീരാലിന് ശേഷം കടുവാ ഭീതിയുടെ കേന്ദ്രമാവുകയാണ് കൃഷ്ണഗിരി. കടുവയ്ക്കായി വ്യാപക തിരച്ചില്‍ വനംവകുപ്പ് നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. കടുവ വരാനിടയുള്ള മേഖലകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാടും പാറക്കൂട്ടങ്ങളും ഉള്ളതിനാല്‍ കടുവയ്ക്ക് ഇവിടെ ഒളിഞ്ഞിരിക്കാന്‍ എളുപ്പമാണ്.

Wayanad
English summary
tiger scare comes back in wayanad, goat killed by tiger in krishnagiri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X