കടുവ സാന്നിധ്യം വിട്ടൊഴിയുന്നില്ല, മക്കിമലയില്‍ ഭീതി അവസാനിക്കാതെ നാട്ടുകാര്‍
മാനന്തവാടി: വയനാട്ടില്‍ കടുവയ സാന്നിധ്യം അവസാനിക്കുന്നില്ല. തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ പുറത്തെത്തുന്നത് നാട്ടുകാരെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബത്തേരി മേഖലയില്‍ കടുവകള്‍ ജനങ്ങളെ ഉറക്കംകെടുത്തിനിടെ തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയിലും കടുവ സാന്നിധ്യം ശക്തമായിരിക്കുകയാണ്.
സരോജ എസ്‌റ്റേറ്റിന് സമീപം ജനവാസ മേഖലയോട് ചേര്‍ന്ന ഭാഗത്താണ് കടുവയെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ തന്നെയുള്ള ജീപ്പ് ഡ്രൈപ്പര്‍ കടുവയുടെ ചിത്രം പകര്‍ത്തുകയും ചെയ്തു. ഇയാള്‍ എസ്റ്റേറ്റിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയവരെ തിരികെ കൊണ്ടുവരുന്നതിനിടെയാണ് കടുവയെ കണ്ടത്.

അതേസമയം വനത്തിനോട് ചേര്‍ന്ന ഭാഗത്താണ് കടുവ കണ്ടത്. പക്ഷേ ഇതിന് തൊട്ടടുത്ത് ജനവാസ മേഖലയിലാണ്. ഏത് നിമിഷവും ഇവ ജനവാസ മേഖലയിലേക്ക് എത്തുിമെന്ന ഭയത്തിലാണ് നാട്ടുകാര്‍. കടുവയെ കൂടാതെ പുലിയെയും മക്കിമലയിലെ കുരിശുപ്പള്ളിക്കടുത്ത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. പുലിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇത് പുലിയാണോ എന്നതില്‍ വ്യക്തതയില്ല. വനംവകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീട്ടുകാര്‍ വനംവകുപ്പിനെ കാര്യം അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാല്‍ ദൃശ്യങ്ങള്‍ പുലിയുടേതാണോ എന്ന് ഇതുവരെ വനംവകുപ്പ് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം ജില്ലയിലെ രൂക്ഷമായ വന്യമൃഗ ശല്യം കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു ഒആര്‍ കേളു എംഎല്‍എ. ജില്ലയിലെ വിവിധയിടങ്ങളില്‍ ആന, കരടി, കടുവ, മാന്‍, കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യമൃഗമാണ് രൂക്ഷമായ ആക്രമണം വ്യാപകമാണെന്നും, അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
വയനാട് വന്യജീവി മേഖലയില്‍ നടത്തിയ കണക്കെടുപ്പിലൂടെ വന്യജീവികളുടെ എണ്ണം വര്‍ധിച്ചത് മനസ്സിലാക്കുന്നതായും, ഇതുമൂലം വന്യമൃഗ ആക്രമണം ഉണ്ടാകുന്നതായും വനംമന്ത്രി എകെ ശശീന്ദ്രന്‍ മറുപടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ 620 കോടി രൂപ വരുന്ന ഒരു പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്രം ഇത് നിരസിച്ചെന്നും ശശീന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications