വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവയുടെ വരവ് കര്‍ണാടക വനത്തില്‍ നിന്ന്, നാട്ടുകാര്‍ക്ക് കടുത്ത ഭീഷണി

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കടുവാശല്യം രൂക്ഷമാകുന്നു. വനത്താല്‍ ചുറ്റപ്പെട്ട ഇടങ്ങളാണെങ്കിലും ഇതുവരെയില്ലാത്ത വിധമാണ് കടുവകളുടെ വരവ്. വയനാട് വന്യജീവി സങ്കേതത്തില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഒപ്പം കര്‍ണാടക വനത്തില്‍ നിന്നുള്ള കടുവകളുടെ വരവും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.

1

കാടിറങ്ങുന്നതില്‍ അധികവും ഇരതേടാനാവാത്ത വിധം ശാരീരിക അസ്വസ്ഥതകളുള്ള കടുവകളാണ്. കുടുംബത്തോടൊപ്പമാണ് ഇവയുടെ വരവ്. ഇതാണ് പക്ഷേ സംശയം ജനിപ്പിക്കുന്നത്. വനംവകുപ്പ് പറയുന്നത് പോലെയല്ല കാര്യങ്ങളെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാകേരി, മൈലമ്പാടി. ബീനാച്ചി മേഖലയില്‍ അടക്കം കടുവ രണ്ടാഴ്ച്ചയായി ഭീതി പരത്തുകയാണ്.

അതേസമയം വന്യമൃഗങ്ങളെ ധാരാളമായി ആക്രമിക്കപ്പെടുന്നുണ്ട്. പുല്‍പ്പള്ളിയില്‍ ഇന്നലെ പാതിരി വനത്തോട് ചേര്‍ന്ന തോട്ടത്തില്‍ നിന്ന് കടുവ പശുവിനെ പിടിച്ച് വലിച്ചിഴച്ച് കാടിനുള്ളിലേക്ക് കൊണ്ടുപോയി. വനാതിര്‍ത്തിയിലെ ചന്ദ്രോത്ത് മേഖലയിലാണ് കടുവയെത്തിയത്.

വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പശുവിനെ കടുവ കൊന്നു. നേരത്തെ മൂരിയെയും കടുവ കൊന്നിരുന്നു. രണ്ടാഴ്ച്ച ചേപ്പിലയിലും മണല്‍വയലിലും ഒരേ ദിവസം കടുവയെത്തി. ചേപ്പിലയില്‍ കൃഷിയിടത്തിലെ കാട്ടുപന്നിയെയാണ് കടുവ കൊന്നത്. കാട്ടുപന്നികളും മാന്‍കൂട്ടങ്ങളും ഇവിടെ തമ്പടിക്കുന്നുണ്ട്.

വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍

ഇത്തരം മൃഗങ്ങള്‍ക്ക് പിന്നാലെയും കടുവയും നാടിറങ്ങുന്നതിന്റെ ഭയത്തിലാണ് നാട്ടുകാര്‍. ഇവയെ ആക്രമിക്കാനെത്തുന്ന കടുവ വൈകാതെ മനുഷ്യരെയും ലക്ഷ്യമിടുമെന്ന ഭയമുണ്ട്. മൃഗങ്ങലെ കൊന്ന് ഭക്ഷിക്കുന്ന ഇടങ്ങളില്‍ ക്യാമറി സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ പലപ്പോഴും ലഭിക്കാറില്ല.

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍

വാകേരിയില്‍ സ്ഥാപിച്ച നാല് സിസിടിവി ക്യാമറികളിലും കടുവയുടെ ഒരു ദശ്യം പോലും പതിഞ്ഞിട്ടില്ല. കണ്ടാല്‍ മാത്രമേ ഇവിടെ കൂട് സ്ഥാപിക്കാനാവൂ. പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടെങ്കിലും പിന്നീട് കണ്ടിട്ടില്ല. അതൊരു ആശ്വാസമാണ്.

സൊനാലി ഫോഗട്ടിന്റേത് കൊലപാതകം: ബലാത്സംഗത്തിനിരയായി? ശരീരത്തില്‍ മുറിവുകള്‍, 2 പേര്‍ അറസ്റ്റില്‍സൊനാലി ഫോഗട്ടിന്റേത് കൊലപാതകം: ബലാത്സംഗത്തിനിരയായി? ശരീരത്തില്‍ മുറിവുകള്‍, 2 പേര്‍ അറസ്റ്റില്‍

Wayanad
English summary
tiger scare in wayanad: tiger and cubs coming from forests in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X