വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ കോളേരിയില്‍ വീണ്ടും കടുവാ ഭീതി; പശുവിനെ വന്യജീവി കൊന്നു, ജനങ്ങള്‍ തെരുവില്‍

കടുവാ ഭീതി നിലനില്‍ക്കുന്ന കോളേരിയില്‍ വീണ്ടും വന്യമൃഗ ആക്രമണം. ഒരു പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തി. എന്ത് മൃഗമാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല.

Google Oneindia Malayalam News
TIGER

ബത്തേരി: കടുവാ ഭീതി നിലനില്‍ക്കുന്ന കോളേരിയില്‍ വീണ്ടും വന്യമൃഗ ആക്രമണം. ഒരു പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തി. എന്ത് മൃഗമാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ കടുവയാണ് പശുക്കിടാവിനെ ആക്രമിച്ച് കൊന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

കോളേരി ക്ഷേത്രത്തിന് താഴെ നരസിപ്പുഴയുടെ ഭാഗത്താണ് പശുക്കിടാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഇത് കണ്ടെത്തുമ്പോഴേക്ക് ചത്തിരുന്നു. നാട്ടുകാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് റോഡ് ഉപരോധിച്ചിരിക്കുകയാണ്.

TIGER

വനംവകുപ്പ് ആണെങ്കില്‍ കടുത്ത സമ്മര്‍ദത്തിലാണ്.കൂട് സ്ഥാപിക്കാമെന്ന് വനപാലകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കടുവയെ പിടിക്കാനാവുമോ എന്ന ആശങ്ക ബാക്കിയുണ്ട്.

ബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. പ്രാഥമിക വിലയിരുത്തലില്‍ കടുവ ആക്രമിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നാണ് പറയുന്നത്. സാമ്പിളുകള്‍ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍

വൈകീട്ടോടെയാണ് തൊഴുത്തില്‍ നിന്ന് മുപ്പത് മീറ്റര്‍ മാറി പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. പിന്‍ വശത്തും വാലിലുമെല്ലാമാണഅ മുറിവുള്ളതാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവിടെ കടുവയെ കണ്ടിരുന്നു.

അതാണ് നാട്ടുകാരെ രോഷാകുലരാക്കിയത്. ജഡവുമെടുത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണി വരെ ഈ ഉപരോധം തുടര്‍ന്നു.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്

ഇവിടെ കൂട് സ്ഥാപിക്കാമെന്നും, നിരീക്ഷണ ക്യാമറകളും ഒപ്പം സ്ഥാപിക്കാമെന്നും നാട്ടുകാര്‍ക്ക് വനംവകുപ്പും പോലീസും ചേര്‍ന്ന് ഉറപ്പ് നല്‍കുകയായിരുന്നു. സമരം ഇതോടെയാണ് അവസാനിപ്പിച്ചത്. അതേസമയം വാക്കുനല്‍കിയെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ വനംവകുപ്പ് അതില്‍ നിന്ന് പിന്നോട്ട് പോയി.

കടുവയാണ് ആക്രമിച്ചതെങ്കില്‍ കഴുത്തില്‍ പശുക്കിടാവിനെ കഴുത്തില്‍ പിടിക്കാനാണ് സാധ്യത. കടുവയുടെ കൂര്‍ത്ത പല്ലുകള്‍ ആഴ്ന്നിറങ്ങിയിട്ടുണ്ടാവും. കാല് കൊണ്ട് ദേഹത്ത് അമര്‍ത്തി പിടിക്കുകയും ചെയ്യും.

ഇതൊന്നും ചത്ത പശുക്കിടാവിന്റെ ശരീരത്തില്‍ ഇല്ല. പശുവിനെ കൊന്നത് വന്യജീവിയാണോ എന്നും ഉറപ്പില്ല. നാട്ടുകാര്‍ പക്ഷേ കടുവയാണെന്ന് ഉറപ്പിച്ച് പറയുന്നു.

Wayanad
English summary
tiger scare: pople protest against tiger attacking in kolery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X