മാങ്കൊമ്പിലും പൊന്‍മുടിക്കോട്ടയിലും വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാര്‍
അമ്പലവയല്‍: വയനാട്ടില്‍ തുടര്‍ച്ചയായി പലയിടങ്ങളില്‍ കടുവയെ കാണുന്നത് ഭീതി ജനിപ്പിക്കുന്നു. വ്യാപക തിരച്ചില്‍ നടക്കുമ്പോഴും കടുവാ ഭീതിയിയൊഴിയാതെ ഇരിക്കുകയാണ് ഇവിടങ്ങളില്‍. കഴിഞ്ഞ ദിവസം മൂന്ന് ആടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഇന്നലെ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. പക്ഷേ ഏത് നിമിഷവും ഇവ ചാടിവീഴാമെന്ന ഭയമാണ് നാട്ടുകാര്‍ക്ക്.
കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ വ്യക്തിയുടെ തൊഴുത്തിന് സമീപത്ത് കടുവയെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്തെത്തിയിരുന്നു. രാത്രി മുഴുവന്‍ ഈ കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചില്ല.

കടുവയുടെ സിസിടിവി ദൃശ്യം നേരത്തെ ലഭിച്ചിരുന്നു. അതേസമയം ഈ സ്ഥലത്ത് തന്നെ കടുവ വീണ്ടും വന്നുവെന്നാണ് പ്രദേശവാസി പറയുന്നത്. ആക്ഷന്‍ കമ്മിറ്റിയും പ്രദേശവാസികളുമെല്ലാം കടുവയെ കണ്ടെത്താനായി തിരച്ചിലിനിറങ്ങിയിരിക്കുകയാണ്. ഇവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇതുവരെ ആ കടുവയെ കണ്ടെത്താനായിട്ടില്ല.
കടുവ എവിടെയാണെന്ന് അറിയാതെ കൂട് സ്ഥാപിക്കാനും സാധിക്കില്ല. ഇതിന് മുമ്പ് എത്തിയ സ്ഥലങ്ങളിലൊന്നും കടുവ ശനിയാഴ്ച്ച എത്തിയില്ല. ഇതിന് കൃത്യമായ ഒരിടമില്ല എന്ന വിലയിരുത്തലിലാണ് വനംവകുപ്പ്. അതോടൊപ്പം ഇവയെ തിരഞ്ഞ് കണ്ടെത്താനാണ് ശ്രമം.
ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
അതേസമയം കര്‍ഷകരാണെങ്കില്‍ കടുവയെ പേടിച്ച് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. ഇവര്‍ സ്വന്തം വളര്‍ത്തുമൃഗങ്ങള്‍ക്ക് രാത്രി സമയത്ത് കാവലിരിക്കുകയാണ്. ഏത് നിമിഷവും കടുവയെത്തി ഇവയെ കൊണ്ടുപോകുമെന്നാണ് ഭയം. നാട്ടുകാര്‍ ഒന്നടങ്കം വനംവകുപ്പിനോട് പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസത്തോളമായി ഈ കടുവയെ പേടിച്ച് ജീവിക്കുന്നത്. വേഗത്തില്‍ പരിഹാരം കാണണമെന്നാണ് ആവശ്യം. കടുവയുടെ സഞ്ചാരപഥം കൃത്യമായി കണ്ടെത്തിയാല്‍ ഉറപ്പായും കൂട് സ്ഥാപിക്കാമെന്ന് വനംവകുപ്പ് പറയുന്നത്. ജില്ലയില്‍ പലയിടത്തായി കടുവാ സാന്നിധ്യം വര്‍ധിച്ച് വരുന്നുണ്ട്.
ചിലയിടത്ത് ഒന്നിലധികം കടുവകള്‍ ഉള്ളതായും വനംവകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം വട്ടത്താനിയിലും കടുവയെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ പിന്നീട് ചത്ത നിലയിലും കണ്ടെത്തി. ഇതിന് കാലിന് മുറിവേറ്റിരുന്നു. ഇത് ജനവാസ മേഖലയിലായിരുന്നു കിടന്നത്. മയക്കുവെടി വെച്ച് ഇതിനെ മാറ്റാനുള്ള അനുമതിയും ഇതിനിടെ ലഭിച്ചിരുന്നു.
വനംവകുപ്പ് സംഘം നേരത്തെ ഈ കടുവയെ പിന്തുടര്‍ന്നിരുന്നു. പലയിടത്തേക്കായിട്ടാണ് ഈ കടുവ മാറിയിരുന്നത്. കടുവയെ തേടിയ ദൗത്യ സംഘം എത്തുമെന്ന് കരുതിയിരിക്കവേയാണ് ഇത് ചത്തത്. അതേസമയം ഒരു കടുവ കൂടി ഇവിടെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications