വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവയെ കൊണ്ട് രക്ഷയില്ലാതെ വയനാട്; ഇത്തവണയുമെത്തിയത് ജനവാസ കേന്ദ്രങ്ങളിലേക്ക്

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടു ഇറങ്ങി. പൂതാടി പഞ്ചായത്തിലെ 15ാം വാര്‍ഡ് പരപ്പനങ്ങാടി മോസ്‌കോ കുന്നിലാണ് കടുവയിറങ്ങിയത്. നാട്ടുകാര്‍ പുലര്‍ച്ചെയാണ് കടുവയെ നേരില്‍ കണ്ടത്. ഇത്തവണയും കടുവ വന്നിരിക്കുന്നത് ജനവാസ കേന്ദ്രത്തിലേക്കാണ്. നാട്ടുകാരെ കണ്ട ഉടനെ കടുവ ഗര്‍ജിച്ച് കൊണ്ട് ചാടിയടുത്തു. നിലവില്‍ നാട്ടുകാര്‍ക്ക് പരിക്കൊന്നും ഇല്ല.

എന്നാല്‍ കടുവയുടെ മുരള്‍ച്ച അടക്കം ഉണ്ടായതോടെ നാട്ടുകാര്‍ കടുത്ത ഭയത്തിലാണ്. ഇരുളം സെക്ഷനിലെ വനപാലകര്‍ സ്ഥലത്തെത്തി കടുവയ്ക്കായുള്ള തിരച്ചിലും ആരംഭിച്ചു. കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കടുവയെ കണ്ടെത്താനായിട്ടില്ല.

1

അതേസമയം കാല്‍പ്പാടുകള്‍ കണ്ടതോടെ കടുവാസാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. തോട്ടത്തിലെ ചെളിയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കേണിച്ചിറ ടൗണില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള വനാതിര്‍ത്തി ഗ്രാമമാണ് മോസ്‌കോകുന്ന്. ഇവിടെയാണ് കടുവ ഇറങ്ങിയത്. പുല്ലുവെട്ടാന്‍ പോയവരാണ് കടുവയെ ആദ്യം കണ്ടെത്തിയത്.

ബാബ വംഗയ്ക്ക് എതിരാളി; അവരുടെ വരവോടെ ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, സൂചന നല്‍കി പ്രവചനംബാബ വംഗയ്ക്ക് എതിരാളി; അവരുടെ വരവോടെ ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, സൂചന നല്‍കി പ്രവചനം

ഇതിനടുത്ത് താമസമുള്ള ബിജു എന്നയാള്‍ ശബ്ദം കേട്ട് വീട്ടിന് പുറത്തിറങ്ങിയപ്പോഴാണ് കടുവ മുരള്‍ച്ചയോടെ ഓടിയെത്തിയ്ത. ഇയാള്‍ ഓടി വീടിനുള്ളിലേക്ക് കയറിയത് കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കടുവ പിന്നീട് നാട്ടുകാര്‍ ഒച്ചവെച്ചതോടെ ഓടിരക്ഷപ്പെടുകയായിരുന്നു.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

വനപാലകര്‍ എത്തിയാണ് കടുവയുടേതാണ് കാല്‍പ്പാടുകള്‍ എന്ന് സ്ഥിരീകരിച്ചത്. മറ്റൊരു വനപാലക സംഘം കൂടി എത്തി പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. ഈ മേഖലയില്‍ രാത്രി പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കടുവ വീണ്ടും തിരിച്ചെത്താമെന്നാണ് സൂചന. നാട്ടുകാര്‍ ആകെ ഭയത്തിലാണ്.

ആളുകള്‍ക്ക് നേരെ ചാടി വീണത് കൊണ്ട്, ഇവ മനുഷ്യരെ ആക്രമിക്കാമെന്നാണ് ഭയം. ഇനിയും കടുവയുടെ സാന്നിധ്യമുണ്ടായാല്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് തീരുമാനം. പ്രദേശത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ വാകേരിയിലെ ജനവാസ കേന്ദ്രത്തിലും നാല് ദിവസം മുമ്പ് കടുവയിറങ്ങിയിരുന്നു.

ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍

അതേസമയം കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി വള്ളുവാടി മാടക്കുണ്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു ചത്തു. മൂന്ന് മാസം പ്രായമുള്ള സ്വകാര്യ വ്യക്തിയുടെ പശുവാണ് ചത്തത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് കടുവ പശുവിനെ ആക്രമിച്ചത്. രണ്ടാഴ്ച്ച മുമ്പും കടുവയുടെ ആക്രമണത്തില്‍ ഇതേ വ്യക്തിയുടെ മറ്റൊരു പശുവും ചത്തിരുന്നു.

പശുവിനെ ജഡം കോളനിയിലേക്കുള്ള പാതയില്‍ തന്നെ ഇട്ടിരിക്കുകയാണ്. കടുവ ഇത് തേടി വരുമെന്നാണ് കരുതുന്നത്. നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. പകല്‍ നേരങ്ങളില്‍ പോലും കടുവ ഇറങ്ങുന്നത് ഇവരെ ഭയപ്പെടുത്തുന്നുണ്ട്. നിരീക്ഷണമല്ല, കടുവയെ പിടിക്കുകയാണ് വേണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Wayanad
English summary
tiger spotted in wayanad again, forest officer arrived and search starts to find the animal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X