Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങി; സ്വകാര്യ തോട്ടത്തിലെ ദൃശ്യങ്ങള്‍ പുറത്ത്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഭീതിപരത്തി കടുവയുടെ സാന്നിധ്യം. ഇത്തവണ വാകേരിയിലെ ജനവാസ കേന്ദ്രത്തിലാണ് ഇറങ്ങിയത്. വാകേരിയിലെ ഗാന്ധി നഗറിലുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയെത്തിയത്. ഇവിടെ കിടക്കുകയായിരുന്നു കഴിഞ്ഞ ദിവസം. അതേസമയം ഈ കടുവയ്ക്ക് പരിക്കുണ്ടെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. കടുവയെ കണ്ട സ്ഥലത്ത് വനംവകുപ്പും, പോലീസും എത്തിയിട്ടുണ്ട്.

അതേസമയം ഇതിനെ കാട്ടിലേക്ക് തിരികെ കയറ്റാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകാരമായിരിക്കും തുടര്‍ നടപടികള്‍ എടുക്കുക. ഇങ്ങനൊരു സാഹചര്യം വാകേരിയില്‍ മുമ്പുണ്ടായിട്ടേ ഇല്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

1

രണ്ടിടങ്ങളില്‍ കടുവ ഇറങ്ങിയിട്ടുണ്ട്. വാകേരിയെ കൂടാതെ അമ്പലവയലിലെ ജനവാസ മേഖലയിലുമാണ് കടുവയിറങ്ങിയത്. വാകേരിയില്‍ ഇറങ്ങിയ കടുവയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. അതേസമയം അമ്പലവയലില്‍ ഇറങ്ങിയ കടുവ രണ്ട് ആടുകളെ കൊന്നു. സ്വകാര്യ വ്യക്തിയുടെ ആടുകളെയാണ് കൊന്നത്.

രാവിലെ ആറ് മണിയോടെയാണ് കടുവയെ റോഡില്‍ കണ്ടെത്തിയത്. അതേസമയം പരിക്കേറ്റ ഈ കടുവയെ നിരീക്ഷിച്ച് വരികയാണ്. മുന്‍കാലിനാണ് ഈ കടുവയ്ക്ക് പരിക്കുള്ളതെന്നാണ് സൂചന. നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. വഴിയോരത്തെ മതില്‍ ചാടിക്കടക്കാനും ഈ കടുവ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല.

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

അതേസമയം വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുവയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഒരു മാസം മുമ്പ് കൃഷ്ണഗിരിയിലും, അമ്പലവയലിലും ഇതുപോലെ കടുവ ഇറങ്ങിയിരുന്നു. ഇതിനെ വനംവകുപ്പ് പിടികൂടുകയായിരുന്നു. നൂറിലേറെ വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഏത് നിമിഷവും ഈ കടുവ അക്രമാസക്തനാവുമെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വയനാട്ടില്‍ മാസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ട്. ഈ കടുവ അവശനിലയിലാണെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. മയക്കുവെടി വെക്കാതെ ഇതിനെ ചികിത്സിക്കാനാവില്ലെന്ന് വ്യക്തമാണ്.

കഴിഞ്ഞ ദിവസം പകല്‍ മുഴുവന്‍ കടുവയെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കാനായി ശ്രമം. പലതവണ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. ഇതിനിടെ വനപാലകര്‍ക്ക് നേരെ കടുവ തിരിഞ്ഞുചാടിയതോടെ ഭയം വര്‍ധിച്ചു. വനത്തിന് തൊട്ടടുത്ത് വരെ എത്തിച്ചെങ്കിലും, ഈ കടുവ കാപ്പിത്തോട്ടത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

ഇതിനിടെ കടുവയെ കാണാതാവുകയും ചെയ്തു. ഇതോടെ പ്രദേശത്താകെ ആശങ്കയും, ഭയവും പടര്‍ന്നിരുന്നു. കാപ്പിത്തോട്ടത്തിനുള്ളില്‍ നിന്ന് കടുവ പലയിടത്തേക്ക് മാറുന്നതാണ് വനപാലകരെ ഭയപ്പെടുത്തിയത്. രാത്രി വൈകിയും വനപാലകര്‍ ഇവിടെ നിന്ന് പോയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+