കാട്ടിലും മേട്ടിലും അലഞ്ഞ് നൂറംഗ ദൗത്യ സംഘം, കടുവയെ കണ്ടെത്താനാവാതെ വനം വകുപ്പ്
കല്‍പ്പറ്റ: ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ഇപ്പോഴും കാണാമറയത്ത്. ചീരാല്‍ മുണ്ടക്കൊല്ലി പ്രദേശങ്ങളിലാകെ ഇളക്കി മറിച്ചിരിക്കുകയാണ് ദൗത്യ സംഘം. എന്നിട്ടും ഈ കടുവയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കന്നുകാലികളെ ആക്രമിച്ച് ഭയം വിതറിയ കടുവയെ കണ്ടെത്താനായി നൂറംഗ ദൗത്യ സംഘമാണ് രംഗത്തുള്ളത്.
കടുവയെ കണ്ട എല്ലാ സ്ഥലത്തും തിരച്ചില്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ കടുവ എവിടെയുണ്ടെന്ന് പോലും അറിയാനായിട്ടില്ല. പകല്‍ കടുവ പുറത്തിറങ്ങാത്തതും ഇത് എവിടെയാണെന്ന് കണ്ടെത്തുന്നതിന് തടസ്സമാണ്. കടുവ പ്രദേശത്ത് നിന്ന് അല്‍പ്പം മാറിയിട്ടുണ്ടാകുമെന്നാണ് ദൗത്യ സംഘം കരുതുന്നത്. ഉടന്‍ തിരിച്ചുവരുമോ എന്നും അറിയില്ല.

അതേസമയം ജില്ലയിലെ മുഴുവന്‍ വനംവകുപ്പ് ഓഫീസുകളില്‍ നിന്നുള്ള സംയുക്ത സേനയാണ് ഇന്നലെ പ്രദേശത്താകെ വന്‍ തിരച്ചില്‍ നടത്തിയത്. കാണാമറയത്തുള്ള കടുവ അടുത്ത ദിവസങ്ങളിലായി വീണ്ടും തിരിച്ചെത്താമെന്നും വനംവകുപ്പ് കരുതുന്നു.
മുത്തങ്ങ, കല്‍പ്പറ്റ, മാനന്തവാടി, മേപ്പാടി, അടക്കമുള്ള ഡിവിഷനുകളില്‍ നിന്നാണ് നൂറ് പേര്‍ അടങ്ങുന്ന തിരച്ചില്‍ സംഘമെത്തിയത്.റാപ്പിഡ് റെസ്‌പോണ്‍സ് ടീമും ഡോക്ടര്‍മാരും സംഘവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരെ നിയന്ത്രിക്കാനായി ഇരുപത് പേര്‍ അടങ്ങിയ ഓഫീസര്‍മാരുടെ സംഘവും ഒപ്പമുണ്ടായിരുന്നു.
നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
അതേസമയം കടുവ ഇവരുടെ മുന്നിലേക്ക് ഒരിക്കല്‍ പോലും എത്തിയില്ല. പതിമൂന്ന് സംഘമായി തിരിഞ്ഞായിരുന്നു ഇവര്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തിയത്. ചീരാലിലും മുണ്ടക്കൊല്ലി ക്വാര്‍ട്ടേഴ്‌സ് അടക്കമുള്ള മേഖലകളിലും ഇവര്‍ കടുവയെ തിരഞ്ഞു. ജനവാസ കേന്ദ്രങ്ങളിലും വനമേഖലകളിലും സംഘം കടുവയ്ക്കായി തിരച്ചില്‍ നടത്തി. പക്ഷേ ഫലം നിരാശയായിരുന്നു. എന്നാല്‍ ഇനിയുള്ള ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
മേഖലയില്‍ ജനങ്ങളാകെ പ്രതിഷേധത്തിലാണ്. ഇത് വന്‍ തോതില്‍ തന്നെ തിരച്ചില്‍ നടത്താന്‍ വനംവകുപ്പിനെ പ്രേരിപ്പിച്ചത്. വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
വന്യജീവിത ഓഫീസിലേക്ക് മാര്‍ച്ച് അടക്കം നടന്നിരിക്കുകയാണ്. എത്രയും പെട്ടെന്ന് കടുവയെ പിടിക്കണമെന്നാണ് ആവശ്യം. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകളെല്ലാം നടന്നത്.
എന്നാല്‍ കടുവ തുടര്‍ച്ചയായി വരുന്നത് നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നു. ഇവര്‍ തന്നെ സ്വന്തം കന്നുകാലികള്‍ക്ക് കാവലിരിക്കാനും തുടങ്ങിയിരുന്നു. അടുത്തടുത്തുള്ള വീടുകളിലാണ് കടുവ ഓരോ ദിവസവും എത്തിയിരുന്നത്. ഒന്‍പതോളം പശുക്കളെയാണ് പലര്‍ക്കായി നഷ്ടമായത്.












Click it and Unblock the Notifications