Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍ദിനത്തിലെ ആക്രമണങ്ങള്‍: വയനാട്ടില്‍ വെള്ളിയാഴ്ച അറസ്റ്റിലായത് പന്ത്രണ്ട് പേര്‍

കല്‍പ്പറ്റ: ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് അനുബന്ധിച്ച് സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കല്ലൂരില്‍ ലോറിയുടെ ചില്ല് തകര്‍ത്ത് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിധിന്‍, മിധുന്‍, സന്ദീപ് എന്നിവരെയും, ചീരാലില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാര്‍ അടിച്ചുപൊളിച്ച കേസില്‍ ബിജോഷ്, രജീഷ് എന്നിവരെയും, ബത്തേരി മോജോ ബേക്കറിയില്‍ ആക്രമം നടത്തിയ കേസില്‍ പ്രമോദ്കുമാര്‍, സനില്‍കുമാര്‍ എന്നീ രണ്ട് പ്രതികളെയും, ബീനാച്ചിയില്‍ ലോറിയുടെ ചില്ല് എറിഞ്ഞുതകര്‍ത്ത് ആക്രമണം നടത്തിയ കേസില്‍ പ്രമോദ്കുമാര്‍, സനില്‍കുമാര്‍, സജിത്ത്കുമാര്‍ എന്നിവരെയും, ബ6ത്തേരിയില്‍ കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്ത കേസില്‍ സുമേഷ്, പ്രജിത്ത് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. കല്ലൂരില്‍ കാര്‍ ആക്രമിച്ച് തകര്‍ത്ത കേസില്‍ നിധിന്‍, മിധുന്‍, രാജു, രതീഷ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച: യുവാവ് അറസ്റ്റില്‍, പിടിയിലായത് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തുന്നതിനിടെ മുംബൈയില്‍ വച്ച്, രണ്ടുപേരെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം തേടും!!

ഒരേ പ്രതികള്‍ വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ആറ് പ്രതികളെ റിമാന്റ് ചെയ്തു. മറ്റുള്ളവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം പനമരത്ത് പതിനഞ്ചും, പുല്‍പ്പള്ളിയില്‍ അഞ്ചും പേര്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് അറസ്റ്റിലായിരുന്നു. വയനാട്ടില്‍ ഹര്‍ത്താലില്‍ വ്യാപകസംഘര്‍ഷമാണുണ്ടായത്.

Harthal

ഹര്‍ത്താല്‍ അനുകൂലികള്‍ പുല്‍പ്പള്ളിയിലും സുല്‍ത്താന്‍ബത്തേരിയിലും കടകള്‍ അടിച്ചു തകര്‍ത്തു. 20,000 രൂപയുടെ പൊതുമുതലും, 1.87 ലക്ഷം രൂപയുടെ സ്വകാര്യമുതലും നശിപ്പിക്കപ്പെട്ടു. ജില്ലയില്‍ 27 പേരെയായിരുന്നു ഹര്‍ത്താല്‍ദിനത്തില്‍ അറസ്റ്റ് ചെയ്തത്. 18 കേസുമായി ബന്ധപ്പെട്ട് 82 പേരെയാണ് കരുതല്‍ തടങ്കലില്‍ വെച്ചത്. ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയില്‍ വ്യാപാരികളും ഹര്‍ത്താലാനുകുലികളും തമ്മിലാണ് സംഘര്‍ഷമുണ്ടായിരുന്നു.

ടൗണില്‍ തുറന്ന് പ്രവര്‍ത്തിച്ച ഷാജി ടെക്സ്റ്റയില്‍സ് ഹര്‍ത്താലാനുകൂലികള്‍ അടിച്ച് തകര്‍ത്തു. ഇതേ തുടര്‍ന്ന് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 9.30 യോടെയായിരുന്നു സംഭവം. കട അടിച്ച് തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് നാല് ബി.ജെ.പി പ്രവര്‍ത്തകരായ ഉദയന്‍, സന്തോഷ്, സിജേഷ്, ഷിനു, എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ബത്തേരിയില്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ രണ്ട് ലോറികളുടെയും കാറിന്റെയും കെ.എസ്.ആര്‍.ടി.സി ബസിന്റെയും മുന്‍ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. മാനിക്കുനി മോജോ ബേക്കറി ഹര്‍ത്താലനുകൂലികള്‍ എറിഞ്ഞ് തകര്‍ത്തു. ഈ കേസുകളിലെല്ലാമാണ് അറസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+