Get Updates
Get notified of breaking news, exclusive insights, and must-see stories!

വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ഇനി സ്ഥിരം ജോലി: നിയമന ഉത്തരവ് മന്ത്രി കെ രാജു നേരിട്ടെത്തി കൈമാറി

കല്‍പ്പറ്റ: ഒടുവില്‍ കുടുംബത്തിന്റെ ആഗ്രഹം സഫലമായി. ഷീനക്കിനി വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരം നിയമനം. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവീല്‍ദാര്‍ വി വി വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ഇനി പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരം ജോലി ചെയ്യാം. വെള്ളിയാഴ്ച ഉച്ചക്ക് 12.45-ഓടെയാണ് മന്ത്രി കെ രാജു തൃക്കൈപ്പറ്റിയിലെ തറവാട്ടുവീട്ടിലെത്തി നിയമന ഉത്തരവും ഇത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങളുടെ പകര്‍പ്പും കൈമാറിയത്.

സൗഹൃദങ്ങള്‍ പുതുക്കി രാജാജി; തൃശൂരിൽ എൽഡിഎഫ് പരിഗണിക്കുന്ന രാജാജി പ്രചാരണ പരിപാടിക്ക് മുന്നേ മണ്ഡല പര്യടനത്തിൽ...

വെറ്ററിനറി സര്‍വകലാശാലയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റായാണ് സ്ഥിരം നിയമനം. നേരത്തെ ഇതേ തസ്തികയില്‍ താല്‍ക്കാലികമായി ജോലി ചെയ്തുവരികയായിരുന്നു ഷീന. എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്കു ജോലിയില്‍ പ്രവേശിക്കാമെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വസന്തകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കഴിഞ്ഞ മാസം 25ന് കൈമാറിയിരുന്നു.

Sheena

വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷം, ഭാര്യ ഷീനയ്ക്ക് 15 ലക്ഷം എന്നിങ്ങനെയായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, മേപ്പാടി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, വെറ്ററിനറി യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ജോസഫ് മാത്യു, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി ഗഗാറിന്‍, വിജയന്‍ ചെറുകര അക്കാദമിക് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എന്‍ അശോക്, ഫിനാന്‍സ് ഓഫിസര്‍ ഡോ. കെ.എം ശ്യാം മോഹന്‍, എന്റര്‍പ്രണര്‍ഷിപ്പ് ഡയക്ടര്‍ ഡോ. നാരായണന്‍, യൂനിവേഴ്സിറ്റി ഭരണസമിതി അംഗം ഡോ. ലീബ ചാക്കോ, സൗത്ത് വയനാട് ഡിഎഫ്ഒ പി രഞ്ജിത് കുമാര്‍, തുടങ്ങിയവരാണ് മന്ത്രിക്കൊപ്പമുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+