മൈസൂര്‍ യൂണിവേഴ്‌സിറ്റില്‍ നിന്ന് ഡോക്ടറേറ്റ്; കൃഷ്ണന്റെ നേട്ടം നിസ്സാരമല്ല, ഇതാണ് കാരണം!!
കല്‍പ്പറ്റ: ഒരു ഡോക്ടറേറ്റ് നേടിയെടുക്കാന്‍ എത്ര പ്രയാസമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. സാധാരണ ഒരാള്‍ക്ക് തന്നെ വര്‍ഷങ്ങള്‍ എടുത്ത് കഠിന്വാധാനം ചെയ്താല്‍ മാത്രമേ ആ നേട്ടം സ്വന്തമാക്കാനാവൂ. ഇതിനൊപ്പം വൈകല്യങ്ങള്‍ കൂടിയുണ്ടെങ്കിലോ? അത് കഠിനമാവും. പക്ഷേ വയനാട്ടിലെ കല്‍പ്പറ്റ സ്വദേശിയായ എം കൃഷ്ണന് അതൊരു പ്രശ്‌നമല്ല.
ജീവിതത്തിലെ ഒരു വലിയ നേട്ടം കൃഷ്ണന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഡോക്ടറേറ്റാണ് കാഴ്ച്ചാ പരിമിതകള്‍ക്കുള്ളില്‍ നിന്നും അദ്ദേഹം നേടിയെടുത്തത്. സാധാരണ ഒരാള്‍ പോലും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണിത്. കൃഷ്ണന്റെ ഈ വിജയം എല്ലാവര്‍ക്കും വലിയൊരു പ്രചോദനമാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം....

ഇതൊരു മനോഹരമായ അനുഭവമാണ്, തീസിസ് സമര്‍പ്പിച്ച ദിവസം കൃഷ്ണന്‍ പറഞ്ഞ വാക്കുകളാണിത്. ഡോക്ടറേറ്റ് നേടിയെടുക്കുക എന്നത് ഒരു കുട്ടിക്കളയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കൃഷ്ണന്റെ നേട്ടം ശരിക്കും പ്രത്യേകതകള്‍ നിറഞ്ഞതാണ്. കാഴ്ച്ചാ പരിമിതികള്‍ ഉണ്ടെന്ന് ഒരു കുറവായി കാണാതായൊണ് കൃഷ്ണന്‍ ഈ നേട്ടം സ്വന്തമാക്കിയത്. റിസര്‍ച്ച് എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് കൃഷ്ണന്‍ പറുന്നു. മൈസൂരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലാണ് കൃഷ്ണന് ഡോക്ടറേറ്റ് ലഭിച്ചത്.

ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍
കല്‍പ്പറ്റയിലെ എന്‍എംഎസ്എം കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയാണ് കൃഷ്ണന്‍. കാഴ്ച്ചാ പരിമിതികള്‍ ഉള്ളവരുടെ ശാക്തീകരണത്തിനായി എന്‍ജിഒകളുടെ പങ്ക് എന്ന വിഷയമായിരുന്നു കൃഷ്ണന്‍ തിരഞ്ഞെടുത്തത്. പിഎച്ച്ഡിക്കായി 2016ലാണ് അദ്ദേഹം അപേക്ഷിച്ചത്. തന്റെ റിസര്‍ച്ചിലെ വഴികാട്ടി കൃഷ്ണ ഹോമ്പലാണ് ഇത് നേടിയെടുക്കുന്നതില്‍ സഹായിച്ചത്. കൃഷ്ണ ഹോമ്പലും കാഴ്ച്ചാ പരിതിയുള്ളയാളാണ്. അദ്ദേഹത്തെ മറ്റുള്ളവരെ പോലെയായിരുന്നില്ല, എന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. വൈകാരികമായ ഒരു പരസ്പര ധാരണ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നുവെന്ന് കൃഷ്ണന്‍ പറയുന്നു.

തന്നെ ഡോ ജോബി ക്ലെമന്റ്, തന്റെ ചില വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം സഹായിച്ചിട്ടുണ്ടെന്നും കൃഷ്ണന്‍ പറയുന്നു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫസറാണ് കൃഷ്ണ ഹൊമ്പല്‍. എല്ലാ ക്ലാസുകള്‍ക്കും യോഗങ്ങള്‍ക്കും കൃഷ്ണന്‍ മുടങ്ങാതെ വരുമായിരുന്നുവെന്ന് ഹൊമ്പല്‍ പറയുന്നു. തന്റെ തീസിസ് ബ്രെയ്‌ലിയിലാണ് കൃഷ്ണന്‍ സമര്‍പ്പിച്ചത്. കാഴ്ച്ചാ പരിമിതി ഉള്ള കുട്ടികള്‍ക്ക് മുന്നിലായിരുന്നു ഇത്. നമ്മളെ തേടി വരുന്ന അവസരങ്ങള്‍ മുതലെടുത്താല്‍, അംഗ പരിമിതികള്‍ ഉള്ളവര്‍ക്കും ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാനാവുമെന്നും കൃഷ്ണന്‍ പറയുന്നു.

രണ്ടര വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് കൃഷ്ണന് കാഴ്ച്ചാ ശക്തി നഷ്ടമാകുന്നത്. ഒരു പനി വന്നതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്. തന്റെ മൂത്ത ചേച്ചിയാണ് ബ്രെയ്‌ലി പഠിക്കാന്‍ സഹായിച്ചതെന്ന് കൃഷ്ണന്‍ പറയുന്നു. ബ്രെയ്‌ലി സാഹിത്യം അവള്‍ ജോലി ചെയ്തിരുന്ന പോസ്‌റ്റോഫീസില്‍ നിന്നാണ് പഠിച്ചത്. പിന്നീട് ഞാന്‍ ബ്രെയ്‌ലിയില്‍ വായിക്കാനും എഴുതാനും പഠിച്ചു. ഏഴാം ക്ലാസ് വരെ സ്‌പെഷ്യല്‍ സ്‌കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. പിന്നീട് മാറി. കുട്ടികള്‍ക്ക് ഹ്യൂമാനിറ്റീസ് ആയിരുന്നു കൃഷ്ണന്‍ പഠിപ്പിച്ചിരുന്നത്. ഒരു ഹൈസ്‌കൂളില്‍ പ്രിന്‍സിപ്പലായും കൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications