കിലോമീറ്ററുകള്‍ അതിവേഗം താണ്ടി വയനാട്ടിലെ കരടി, 3 പഞ്ചായത്ത് പിന്നിട്ടു, പിടിക്കാനാവാതെ വനംവകുപ്പ്
കല്‍പ്പറ്റ: വയനാട്ടില്‍ ഇറങ്ങിയ കരടിയെ പിടിക്കാനാവാതെ വനംവകുപ്പ്. കരടിയുടെ സഞ്ചാരം അതിവേഗമാണ്. വനംവകുപ്പ് പ്രവര്‍ത്തിച്ച് തുടങ്ങുമ്പോഴേക്ക് കരടി കിലോമീറ്ററുകളാണ് പിന്നിടുന്നത്. നാടുനീളെ ഓടുകയാണ് കരടിയെന്ന് വനംവകുപ്പ് പറയുന്നു. മാനന്തവാടി നഗരസഭയും മൂന്ന് പഞ്ചായത്തുകളും കടന്നാണ് കരടിയുടെ ഓട്ടം.
കഴിഞ്ഞ മൂന്ന് ദിവസമായി വടക്കേ വയനാടിനെയാണ് കരടി മുള് മുനയില്‍ നിര്‍ത്തിയത്. നാലാം ദിനം കരടി പനമരത്തെത്തിയിരിക്കുകയാണ്. ഇപ്പോഴും ഇതിനായുള്ള തിരച്ചില്‍ തുടരുകയാണ്. വനംവകുപ്പ് നേരത്തെ കരടിയെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനുള്ള അവസരം ഒത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസം കൊമ്മയാട് സെബാസ്റ്റ്യന്‍സ് പള്ളിയുടെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കരടി വെളിച്ചെണ്ണയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തിരുന്നു. അടുക്കളയുടെ ഉള്‍വശം അലങ്കോലമാക്കിയ നിലയിലാണ്. അടുക്കളയില്‍ നിന്ന് ആകെ പഞ്ചസാരയും വെളിച്ചെണ്ണയും മാത്രമാണ് കരടി ഭക്ഷിച്ചത്. ഇക്കാര്യം ചൊവ്വാഴ്ച്ച മാത്രമാണ് അധികൃതര്‍ അറിഞ്ഞത്.
പീച്ചങ്കോടുള്ള ഒരു വീടിന്റെ അടുക്കളയിലും കരടി ആ ദിവസം തന്നെ കയറിയിരുന്നു. പീച്ചങ്കോട് ഗവ എല്‍പി സ്കൂളിന്റെ അടുക്കള ജനല്‍ ഭാഗികമായി തകര്‍ക്കുകയും ചെയ്തു. ഇതെല്ലാം തിങ്കളാഴ്ച്ച നടന്ന സംഭവങ്ങളാണ്. വള്ളിയൂര്‍ക്കാവ് പരിസരത്താണ് കരടിയെ ആദ്യം കണ്ടത്. മാനന്തവാടി ടൗണില്‍ ഇവ മണിക്കൂറുകള്‍ കൊണ്ടാണ് എത്തിയത്.
അതും കിലോമീറ്ററുകളുടെ ദൂരമുണ്ട് ഇവിടേക്ക്.കഴിഞ്ഞ ദിവസം തന്നെയാണ് കക്കടവ് വയല്‍ പ്രദേശത്ത് ഇറങ്ങിയ കരടി വയലിലൂടെ തലങ്ങും വിലങ്ങും ഓടുകയും ചെയ്തു. പോലീസും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തിയിരുന്നു. മയക്കുവെടി വെക്കാനായി പലതവണ ശ്രമം നടത്തിയെങ്കിലും വെടിവെക്കാന്‍ കഴിഞ്ഞില്ല.
കരടിയെ കാണാന്‍ നൂറുകണക്കിന് പ്രദേശവാസികള്‍ തടിച്ചുകൂടിയതും പ്രതിസന്ധിയായി. പടക്കം പൊട്ടിച്ച് ജനവാസമേഖലയില്‍ നിന്നും കാടുകയറ്റാനുള്ള ശ്രമവും വിജയിച്ചില്ല. കഴിഞ്ഞ രാത്രിയിലും പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്തിരുന്നു. അതേസമയം ഏറ്റവും ഒടുവിലായി കക്കടവ് കള്ളുഷാപ്പിന് സമീപത്തെ തോട്ടത്തിലാണ് കരടിയെ കണ്ടതായി വിവരം ലഭിച്ചത്.
പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. കുറുവാദ്വീപില്‍ നിന്നാണ് കരടി വന്നതെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെയും കരടിയുടെ ആക്രമണം ശ്രമം ഉണ്ടായി. ഇതേ തുടര്‍ന്ന് തൊഴിലുറപ്പ് പണികള്‍ നിര്‍ത്തി വെച്ചു.
ആര്‍ആര്‍ടി സംഘവും നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. വനപാലകര്‍ക്ക് മുന്നിലൂടെ വയലിലൂടെ ഓടിയ കരടിക്ക് പിന്നാലെ വനപാലകരും കുതിച്ചെങ്കിലും കരടി അക്കരയ്ക്ക് കയറി മറഞ്ഞു. ഏറെ നേരത്തെ തിരച്ചിലിനിടെ സമീപത്തെ മില്ലുകുന്നിലേക്ക് കയറിയതായി കണ്ടെത്തി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications