വയനാട്ടില്‍ പുതിയ വോട്ടര്‍മാര്‍ 32644, ആകെയുള്ളത് 14,62423 വോട്ടര്‍മാര്‍
കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടികയായി. വയനാട് മണ്ഡലത്തില്‍ ആകെ 14,62423 വോട്ടര്‍മാരാണ് ഉള്ളത്. അതേസമയം ജില്ലയില്‍ ആകെ 32644 പുതിയ വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 6102 ഭിന്നശേഷി വോട്ടര്‍മാരില്‍ 3364 പുരുഷന്മാരും 2738 സ്ത്രീകളുമാണ്.
അതേസമയം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 3,11274 പുരുഷ വോട്ടര്‍മാരും 3,24651 വനിതാ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ഉള്ളത്. മൊത്തം 6,35930 പേരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് എന്നിവയും വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും വയനാട് മണ്ഡലത്തില്‍ വരുന്നതാണ്. ജില്ലയില്‍ പതിനെട്ടിനും 19നും വയസ്സിനിടയില്‍ 8878 വോട്ടര്‍മാര്‍ ഉണ്ട്. ഇതില്‍ 4518 പുരുഷന്‍മാരും 4360 സ്ത്രീകളും ഉള്‍പ്പെടും. നൂറ് വയസ്സിന് മുകളിലുള്ള 49 വോട്ടര്‍മാരാണ് ആകെയുള്ളത്.
അതേസമയം നേരത്തെ തന്നെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളിലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായിരുന്നു. പത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിചിരുന്നു. രണ്ട് പേരുടെ പത്രിക അസാധുവായതിനാല്‍ സ്വീകരിച്ചിരുന്നില്ല.
ആനി രാജക്ക് പിന്തുണ
വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി യുഎന്‍എയു ട്രൈബല്‍ വിമന്‍ ഫോറം പ്രസിഡന്റ് ഗ്ലാഡി വൈഫെ ഹുന്‍ജാന്‍ മണ്ഡലത്തിലെത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ആനി രാജയുടെ സാന്നിധ്യം മണിപ്പൂരിലെ കുക്കി ജനത ആഗ്രഹിക്കുന്നതായി ഗ്ലാഡി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ മണ്ഡലത്തിലെത്തിയത്. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ജില്ലയില്‍ വിദ്യാഭ്യാസത്തിനെത്തിയ കുക്കി വിഭാഗത്തിലെ കുട്ടികളെ അവര്‍ കാണുമെന്ന് അറിയിച്ചിരുന്നു.


Click it and Unblock the Notifications