വയനാട് ജില്ലയിൽ 392 പേർക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.21 ശതമാനം
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54825 ആയി
വയനാട് ജില്ലയില്‍ ഇന്ന് 392 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 560 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.21 ആണ്. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54825 ആയി. 47450 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6773 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5429 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി 43, കൽപ്പറ്റ 33, ബത്തേരി 30, വെള്ളമുണ്ട 29, മാനന്തവാടി 24, മുട്ടിൽ, പനമരം 20 വീതം, തവിഞ്ഞാൽ 18, നൂൽപ്പുഴ, പൊഴുതന 15 വീതം, വൈത്തിരി 14, അമ്പലവയൽ 13, കോട്ടത്തറ 11, പുൽപ്പള്ളി 10, എടവക, തിരുനെല്ലി 9 വീതം, നെന്മേനി, മീനങ്ങാടി എട്ടു വീതം, കണിയാമ്പറ്റ, തരിയോട്, തൊണ്ടർനാട് ഏഴ് വീതം, മൂപ്പൈനാട്, പൂതാടി വെങ്ങപ്പള്ളി ആറു വീതം, പടിഞ്ഞാറത്തറ 5, മുള്ളൻകൊല്ലി സ്വദേശികളായ രണ്ടു പേരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടിൽ നിന്ന് വന്ന 13 പേർ, കർണാടകയിൽ നിന്ന് വന്ന മൂന്ന് പേർ, ഗുജറാത്തിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
560 പേര്‍ക്ക് രോഗമുക്തി
ബത്തേരി 11 പേർ, പൊഴുതന ഏഴ് പേർ, കൽപ്പറ്റ, തവിഞ്ഞാൽ ആറു വീതം, മാനന്തവാടി 5, തിരുനെല്ലി, വെള്ളമുണ്ട നാലു വീതം, കോട്ടത്തറ, മേപ്പാടി, പുൽപ്പള്ളി, മുട്ടിൽ, വൈത്തിരി മൂന്ന് വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ, പനമരം, തരിയോട്, വെങ്ങപ്പള്ളി രണ്ടു വീതം, കണിയാമ്പറ്റ, നൂൽപ്പുഴ, തൊണ്ടർനാട്, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 488 പേരുമാണ് രോഗമുക്തരായത്.
1524 പേര്‍ പുതുതായി നിരീക്ഷണത്തില്‍
Recommended Video
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1524 പേരാണ്. 2300 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 25636 പേര്‍. ഇന്ന് പുതുതായി 165 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1839 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 429830 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 422132 എണ്ണത്തിന്റെ ഫലം ലഭിച്ചു. 367307 പേര്‍ നെഗറ്റീവും 54825 പേര്‍ പോസിറ്റീവുമാണ്.












Click it and Unblock the Notifications