Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 473 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44

നിലവില്‍ 4188 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

വയനാട് ജില്ലയില്‍ ഇന്ന് 473 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 352 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44 ആണ്. 471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71241 ആയി. 66301 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4188 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3069 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

'അന്ന് സിനിമ ജീവിതം അവസാനിച്ചെന്ന് കരുതി'; വെളിപ്പെടുത്തലുമായി കത്രീന കൈഫ്

covid 19

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1285 പേരാണ്. 1123 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13749 പേര്‍. ഇന്ന് പുതുതായി 91 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4368 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 557156 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 524475 എണ്ണത്തിന്റെ ഫലം ലഭിച്ചു. 453234 പേര്‍ നെഗറ്റീവും 71241 പേര്‍ പോസിറ്റീവുമാണ്. ആശുപത്രികളിൽ ചികിത്സയിലായിരുന്ന 73 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 279 പേരുമാണ് രോഗമുക്തരായത്.

രോഗം സ്ഥിരീകരിച്ചവര്‍

എടവക 73, പടിഞ്ഞാറത്തറ 42, പനമരം 35, മുട്ടിൽ 29, കണിയാമ്പറ്റ 28, പുൽപ്പള്ളി 26, പൂതാടി 24, വെള്ളമുണ്ട 23, മീനങ്ങാടി, മാനന്തവാടി 20 വീതം, മൂപ്പൈനാട് 19, മുള്ളൻകൊല്ലി 18, ബത്തേരി 16, അമ്പലവയൽ 15, തവിഞ്ഞാൽ 14, കൽപ്പറ്റ 13, മേപ്പാടി, നൂൽപ്പുഴ 10 വീതം, നെന്മേനി 9, തിരുനെല്ലി 8, പൊഴുതന 5, തൊണ്ടർനാട്, തരിയോട് 4 വീതം, വൈത്തിരി 3, വെങ്ങപ്പള്ളി 2, കോട്ടത്തറ സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 2 പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

Recommended Video

cmsvideo
    ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+