'ഇനിയൊരു പെണ്ണിന്റെ മുഖത്ത് നീ ഇങ്ങനെ നോക്കരുത്'; മദ്യപിച്ച് ശല്യം ചെയ്തയാളെ ഒറ്റയ്ക്ക് നേരിട്ട് യുവതി
വയനാട്: ബസ് യാത്രയ്ക്കിടെ ശല്യം ചെയ്ത മദ്യപനെ നേരിട്ട് യുവതി. വയനാട് പനമരത്തിലായിരുന്നു സംഭവം. വയനാട് പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് മദ്യപിച്ച് അക്രമം നടത്തിയയാളെ സ്വയം കൈകാര്യം ചെയ്തത്. മദ്യപിച്ച് ബസില്‍ കയറിയ അക്രമി സന്ധ്യയെ തുടര്‍ച്ചയായി ശല്യം ചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. ഇയാളെയാണ് സന്ധ്യ നേരിട്ടത്.
നാലാം മൈലില്‍ നിന്നാണ് സന്ധ്യ ബസില്‍ കയറിയത്. വേങ്ങപ്പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു സന്ധ്യ. സ്ഥലം കൃത്യമായി അറിയാത്തത് കൊണ്ട് തന്നെ ഡോറിനടുത്തുള്ള സീറ്റിലാണ് സന്ധ്യ ഇരുന്നിരുന്നത്. ഇതിനിടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരിക്കുകയായിരുന്നു എന്ന് സന്ധ്യ മാതൃഭൂമിയോട് പറഞ്ഞു. ആ സമയത്ത് സന്ധ്യയ്ക്ക് അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങിയെന്നും പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂ എന്നും താന്‍ പറഞ്ഞെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു. ബസില്‍ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയും ഇയാളോട് മാറിയിരിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ സീറ്റ് മാറിയിരിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെ സന്ധ്യ കണ്ടക്ടറോട് കാര്യം വിശദീകരിച്ചു. ഇതോടെ കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എഴുന്നേറ്റ് പോയിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ഇയാള്‍ സന്ധ്യയേയും കണ്ടക്ടറേയും അടക്കം ബസിനുള്ളില്‍ വെച്ച് തെറി വിളിക്കാന്‍ തുടങ്ങിയത്. പിന്നീട് ബസിന് മുന്നില്‍ കയറി നിന്ന് കൊണ്ട് കേള്‍ക്കുമ്പോള്‍ തന്നെ അറപ്പുളവാക്കുന്ന തരത്തിലുള്ള വാക്കുകള്‍ തന്നെ നോക്കി പറഞ്ഞ് കൊണ്ടിരുന്നു എന്നും സന്ധ്യ പറഞ്ഞു. അപ്പോഴും താന്‍ പ്രതികരിച്ചിരുന്നില്ല എന്നും പിന്നീട് ബസിലേക്ക് കയറി വന്നിട്ട് ഈ വാക്കുകള്‍ തന്നെ പറഞ്ഞ് കൊണ്ട് തന്റെ താടിക്ക് തോണ്ടി കൊണ്ടിരുന്നു എന്നും സന്ധ്യ പറഞ്ഞു.
തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍
ഇതോടെയാണ് സന്ധ്യ താഴെ ഇറങ്ങി മദ്യപനെ കൈകാര്യം ചെയ്തത്. ഇതിനിടെ ബസിലുള്ള മറ്റുള്ള യാത്രക്കാരും ഇയാളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ സന്ധ്യ ഇവരെ തടഞ്ഞു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും എന്നും അതുകൊണ്ടാണ് തന്നെ ശല്യം ചെയ്തതിന് താന്‍ തന്നെ നോക്കി കൊള്ളാമെന്ന് അവരോട് പറഞ്ഞതെന്നും സന്ധ്യ വ്യക്തമാക്കി. സന്ധ്യ മദ്യപനായ അക്രമിയെ കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.












Click it and Unblock the Notifications