ആകെയുള്ള സ്ഥലം വിറ്റ് മകളുടെ വിവാഹത്തിന് സ്വർണം വാങ്ങി; ആ ഒറ്റ രാത്രി എല്ലാ സ്വപ്നങ്ങളും തകർത്തു
കൽപ്പറ്റ: മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം നഷ്ടപ്പെട്ടതായി പരാതി. പത്തുസെന്റ് സ്ഥലം വിറ്റ് മകളുടെ വിവാഹത്തിനായി വാങ്ങി വെച്ച സ്വർണാഭരണങ്ങൾ മോഷണം പോയത്.
വയനാട്ടിൽ മുട്ടിൽ മാണ്ടാടിലെ വലിയ പീടിയേക്കൽ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. പത്തു പവനോളം സ്വർണാഭരണങ്ങളാണ് കവർന്നത്. കൽപ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം 25ന് നടക്കുന്ന മകൾ സാജിതയുടെ വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് നഷ്ടമായത്. കുടുംബത്തിനുണ്ടായിരുന്ന 10 സെന്റ് ഭൂമി വിറ്റാണ് വിവാഹത്തിന് പത്തു പവനോളം സ്വർണം വാങ്ങിയത്. വ്യാഴാഴ്ച അർധരാത്രിക്കുശേഷം വാതിലിൽ തുറക്കുന്നത് പോലെയുള്ള ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു.
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി
കിടപ്പുമുറിയിലെ അലമാര തുറന്നു കിടന്നിരുന്നു. പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കൽപ്പറ്റ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.സംഭവ സമയത്ത് പാത്തുമ്മയും മകൾ സാജിതയും മൂത്ത മകളുടെ മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ അടുക്കളയുടെ ഭാഗത്തുള്ള ഓട് മാറ്റിയാണ് വീടിനുള്ളിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം, കോഴിക്കോട് കല്യാണ വീട്ടിൽ നിന്ന് കല്യാണവീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ അതേ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവം നടന്നിരുന്നു. ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാദാപുരം വാണിമേൽ വെള്ളിയോട് നടുവിലക്കണ്ടി ഹാഷിം തങ്ങളുടെ വീട്ടിലെ 30 പവനോളം സ്വർണാഭരണങ്ങൾ കാണാതായത്.
ശനിയാഴ്ച നടക്കാനിരുന്ന മകളുടെ കല്യാണത്തിന് വേണ്ടി വാങ്ങിയതായിരുന്നു ഇത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സ്വർണം മോഷ്ടിക്കപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. വിവരം പൊലീസിനെ അറിയിക്കുകയും അവരെത്തി പരിശോധന നടത്തുകയും ചെയ്തങ്കിലും കണ്ടെത്താനായിരുന്നില്ല. ശുചിമുറിയിലെ ഫ്ലഷ് ടാങ്ക് തകരാറിലായതിനെ തുടർന്ന് തുറന്നുനോക്കിയപ്പോഴാണ് നഷ്ടപ്പെട്ട സ്വർണം ഒരു കവറിനുള്ളിലാക്കി അതിനുള്ളിൽ ഇട്ടിരിക്കുന്നതായി കണ്ടത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications