Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് കണക്കിൽ വയനാട് ആശ്വാസദിനം; രോഗമുക്തി നേടിയത് 104 പേർ, പുതിയ കേസുകൾ 31

നിലവില്‍ 1175 പേരാണ് ചികിത്സയിലുള്ളത്

വയനാട് ജില്ലയില്‍ ഇന്ന് 31 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 104 പേര്‍ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27390 ആയി. 26053 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1175 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1074 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ 7 പേര്‍ വീതം, പൂതാടി, തിരുനെല്ലി 3 വീതം, കണിയാമ്പറ്റ, മാനന്തവാടി, മീനങ്ങാടി, പുല്‍പ്പള്ളി 2 വീതം, മേപ്പാടി, പടിഞ്ഞാറത്തറ, പനമരം സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

പനമരം 4, മാനന്തവാടി 3, അമ്പലവയല്‍, ബത്തേരി, മീനങ്ങാടി, തവിഞ്ഞാല്‍ 2 വീതം, പൂതാടി, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 86 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 286 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4432 പേര്‍. ഇന്ന് പുതുതായി 11 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 319 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 293431 സാമ്പിളുകളില്‍ 290643 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 263253 നെഗറ്റീവും 27390 പോസിറ്റീവുമാണ്.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് ഇന്ന് 1412 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3030 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആണ്. .39,236 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 245 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ ജില്ലകളിലും ഇരുന്നൂറിൽ കുറവാണ് പുതിയ രോഗബാധകൾ.

അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+