വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്തെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ അഴിമതിയുടെ കേന്ദ്രമായി മാറി: ആര്യാടന്‍ ഷൗക്കത്ത്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സാംസ്‌കാരിക സ്ഥാപനങ്ങളില്‍ അഴിമതി വ്യാപകമായി കഴിഞ്ഞതായി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കേന്ദ്രങ്ങളായി മാറിയെന്ന് പറഞ്ഞു. സാഹിത്യ അക്കാദമി പൂര്‍ണ്ണമായും മാര്‍ക്‌സിസ്റ്റ് വത്ക്കരിച്ചിരിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അച്ചടിച്ച പുസ്തകങ്ങള്‍ രാഷ്ട്രീയ വിരോധം മൂലം വില്‍പ്പന നടത്തുന്നില്ലെന്ന് അക്കാദമി മെമ്പര്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നതായും ആര്യാടന്‍ ഷൗക്കത്ത് കുറ്റപ്പെടുത്തി. കല്‍പ്പറ്റയില്‍ നടന്ന സംസ്‌ക്കാരസാഹിതി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക അപചയത്തിനെതിരെ പ്രതിരോധനിര കെട്ടിപ്പെടുക്കുന്നതിനായി സംസ്‌ക്കാര സാഹിതി നടത്തുന്ന സംസ്ഥാന ക്യാംപ് വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

samskarasahithi

സംസ്ഥാനത്ത് ഇടതുഭരണത്തില്‍ എല്ലായിടത്തും കാണാന്‍ സാധിക്കുന്നത് മാര്‍ക്‌സിസ്റ്റ്‌വത്ക്കരണമാണ്. അതില്‍ നിന്നും സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്കും മോചനമില്ല. സാഹിത്യ അക്കാദമിയാണ് അതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണം. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വില്‍പ്പന നടത്താത്തതിന് പിന്നില്‍ രാഷ്ട്രീയ വിരോധം മാത്രമാണുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സാംസ്‌ക്കാരിക സാഹിതിയുണ്ടാവും. ഈ പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് സംസ്ഥാന ക്യാംപ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ നേതൃസംഗത്തിന്‍ ചെയര്‍മാന്‍ സുരേഷ് ബാബു വാളല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.കെ.ജിതേഷ്,സുന്ദര്‍രാജ് എടപ്പെട്ടി,ആയിഷ പള്ളിയാല്‍,നേമി രാജന്‍,കെ.കെ.രാജേന്ദ്രന്‍,എം.സുനില്‍കുമാര്‍,ഒ.ജെ.മാത്യു,ജോസ് മാത്യു,വിനോദ് തോട്ടത്തില്‍,ഉമ്മര്‍ പൂപ്പറ്റ,സലീം ആലക്കുന്ന്,പി.വിജയന്‍,പി.വിനോദ്കുമാര്‍,കെ.പത്മനാഭന്‍,ശശിപന്നിക്കുഴി,ശശിധരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
wayanad local news aryadan shoukkath's statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X