വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷക്കെടുതിയില്‍ വയനാട്ടില്‍ 11.73 രൂപയുടെ നാശനഷ്ടം; 11.17 കോടി രൂപയുടെ വാഴകൃഷി മാത്രം നശിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ 276.86 ഹെക്ടര്‍ സ്ഥലത്തെ കൃഷികള്‍ നശിച്ചു. 11.73 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയില്‍ ആകെ കൃഷിനാശമുണ്ടായത്. ഏഴര കോടി രൂപയാണ് പ്രാഥമിക കണക്കെങ്കിലും വിശദമായ കണക്കെടുപ്പില്‍ 11. 73 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണ്ടെത്തുകയായിരുന്നു. ജില്ലയിലെ പ്രധാനകൃഷിയായ വാഴകൃഷി തന്നെയാണ് കൂടുതലും നശിച്ചത്.

11.1725200 കോടി രൂപയുടെ വാഴകൃഷി മാത്രം നശിച്ചു. 179.46 ഹെക്ടറിലെ കുലച്ച നേന്ത്രവാഴ മാത്രം നശിച്ചു. 4,48650 കുലച്ച നേന്ത്രവാഴകളാണ് നശിച്ചത്. ഇത് മാത്രമായി 10.4637500 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കുലക്കാത്ത വാഴകള്‍ 25.96 ഹെക്ടറിലുള്ള കൃഷിയാണ് നശിച്ചത്. 64900 കുലക്കാത്ത വാഴകളാണ് നിലംപൊത്തിയത്.

Monsson

70,87700 രൂപയുടെ നഷ്ടമാണുണ്ടായത്. 28 ഹെക്ടറിലെ നെല്ല് നശിച്ചത് മൂലം 14 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്. 10.2 ഹെക്ടര്‍ സ്ഥലത്തെ ഇഞ്ചികൃഷി നശിച്ചത് മൂലം 8.16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 0.676 ഹെക്ടറിലെ കാപ്പിനശിച്ചപ്പോള്‍,. 150 കാപ്പിച്ചെടികളാണ് വെള്ളത്തിനടിയിലായത്. 15 ഹെക്ടറിലെ കപ്പകൃഷി നശിച്ചത് മൂലം 21000 കപ്പത്തൈകളും നിലം പൊത്തി. 3,95000 രൂപയുടെ നാശനഷ്ടമാണ് കപ്പകൃഷിയില്‍ മാത്രമുണ്ടായത്. ചേന, ചേമ്പ്, പച്ചമുളക്, പാവല്‍, പടവലങ്ങ, ചീര തുടങ്ങിയ വയനാട്ടിലെ ഏഴ് ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറികൃഷിയും നശിച്ചു.

1.75000 രൂപയാണ് പച്ചക്കറി കൃഷി നശിച്ചത് മൂലം നഷ്ടമുണ്ടായത്. 1.94 ഹെക്ടര്‍ സ്ഥലത്തെ 2419 കമുകുകള്‍ കാലവര്‍ഷത്തില്‍ നിലംപൊത്തി. ഇത് മൂലം 6,17000 രൂപയുടെ നഷ്ടമുണ്ടായി. 75 ഹെക്ടറിലെ 129 തെങ്ങുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഇത് മൂലം മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായാതാണ് ഔദ്യോഗിക കണക്ക്. 78 ഹെക്ടറിലെ 1950 ടാപ്പിംഗ് റബ്ബറുകള്‍ നശിച്ചത് മൂലം 11,12000 രൂപയുടെ നഷ്ടമുണ്ടായി. 2.15 ഹെക്ടറിലെ 2180 കുരുമുളക് വള്ളികള്‍ നശിച്ചത് മൂലം 6,31000 രൂപയുടെ നഷ്ടമുണ്ടായതായും കൃഷിവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ വ്യക്തമാക്കുന്നു.

ജില്ലയിലെ 26 കൃഷിഭവന് കീഴില്‍ കാലവര്‍ഷത്തില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. ഏറ്റവുമധികം നേന്ത്രവാഴകള്‍ നിലംപൊത്തിയത് തൊണ്ടര്‍നാട്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലാണ്. ഏറ്റവുമധികം നെല്‍കൃഷി നാശനഷ്ടമുണ്ടാക്കിയത് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലാണ്. കാലവര്‍ഷക്കെടുത്തിയില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടപരിഹാരം എപ്പോള്‍ നല്‍കുമെന്ന് കൃഷിവകുപ്പ് വ്യക്തമാക്കിയിട്ടില്ല. മുന്‍കാലങ്ങളില്‍ കൃഷി നശിച്ചതിന്റെ ലക്ഷകണക്കിന് രൂപ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. അടിയന്തരമായി നഷ്ടപരിഹാരത്തുക വിതരണമെന്നതാണ് കര്‍ഷകരുടെ ആവശ്യം

Wayanad
English summary
Wayanad Local News: Disasters during monsoon calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X