മഴക്കെടുതി; ദീര്‍ഘകാല വിളകളുടെ നഷ്ടം പ്രത്യേകം; വാസയോഗ്യമല്ലാത്ത വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായി കണക്കാക്കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍
കല്‍പ്പറ്റ: മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച ദീര്‍ഘകാല വിളകളുടെ നാശനഷ്ടതോത് പ്രത്യേകം കണക്കാക്കണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. കാലവര്‍ഷക്കെടുതികള്‍ക്ക് ശേഷം ആദ്യമായി ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം. ദുരിതബാധിത പ്രദേശങ്ങളായ പൊഴുതന പഞ്ചായത്തിലെ അമ്മാറ, കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല എന്നിവടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.
സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്
മഴക്കെടുതിയുടെ നാശനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ വാസയോഗ്യമല്ലാത്ത വീടുകള്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും വയനാട് കലക്‌ട്രേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് പുനകൃഷി നടത്തുന്നതിനായി വിത്തുകളും വിതരണം ചെയ്യണം. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം അദാലത്ത് നടത്തി പകരം രേഖകള്‍ നല്‍കുന്ന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

ക്യാമ്പുകളില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്കുളള ധനസഹായ വിതരണവും തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ ഭൂമി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലയില്‍ തന്നെ പുതിയ ഭൂമി കണ്ടെത്തേണ്ടതുണ്ട്. ഭൂമി സൗജന്യമായി നല്‍കാന്‍ സന്നദ്ധയുളളവര്‍ സഹകരിക്കണമെന്നും, ദുരിതബാധിതര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തുണ്ടായ മഴക്കെടുതികളില്‍ വിവിധ സേനകളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രളയബാധിതരില്‍ സുരക്ഷിതത്വ ബോധം വളര്‍ത്താന്‍ ഇതെല്ലാം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുളള ജനകീയ ഇടപെടലുകലാണ് നവകേരള നിര്‍മ്മാണത്തിലും വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനര്‍നിര്‍മ്മാണമെന്ന ശ്രമകരമായ ദൗത്യമാണ് ഇനിയുള്ളത്. ഇതിനായി പണം സമാഹരിക്കാന്‍ എല്ലാ മേഖലയേയും ആശ്രയിക്കും. 11ന് ജില്ലയിലെ മുഴുവന്‍ വിദ്യാലങ്ങളില്‍ നിന്നും ധനസമാഹരണം നടത്തും. ഈ മാസം 15 വരെ ജില്ലയുടെ ചുമതലയുളള മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും. നിര്‍മ്മാണ സാമഗ്രികള്‍ക്ക് ജില്ലയില്‍ ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സാമഗ്രികള്‍ കൊണ്ടുവരുന്നതിന് നിയമത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യം ആലോചിക്കും.
ജില്ലാ വികസനസമിതിയോഗത്തില്‍ വിവിധ വകുപ്പുകളുടെ നാശനഷ്ട കണക്കുകള്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു. മന്ത്രി എ.കെ ബാലന്‍, എം.എല്‍എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, കെ.രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പട്ടിക വര്‍ഗ ഡയറക്ടര്‍ പി. പുകഴേന്തി, ജില്ലാ കലക്ട്രര്‍ എ.ആര്‍ അജയകുമാര്‍,സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications