ദുരിതാശ്വാസത്തിന്റെ പേരിലെത്തിച്ച വൈക്കോല്‍ വില്‍പ്പന; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും കിസാന്‍സഭയും
മാനന്തവാടി: മാനന്തവാടി പാല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എന്ന ഫ്‌ളക്‌സ് വെച്ച് കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും ലോറിയില്‍ ലോഡ് കണക്കിന് വന്ന വൈക്കോലിന് വില ഈടാക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കോണ്‍ഗ്രസും കിസാന്‍സഭയും സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു.
വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍
മഴക്കെടുതി നേരിട്ട് ദുരിതത്തിലായി ക്ഷീരകര്‍ഷര്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും ലോറിയില്‍ കയറ്റിവന്ന വൈക്കോല്‍ ഒരു കെട്ടിന് മുന്നൂറു രൂപ നിരക്കിലാണ് വിറ്റഴിച്ചത്. പല സ്ഥലങ്ങളിലും പുല്ലിനു വില വാങ്ങുന്നത് ബന്ധപ്പെട്ട് സംഘര്‍മുണ്ടായപ്പോള്‍ പോലീസിനെ ഉപയോഗിച്ചാണ് ലോറി കൊണ്ടുപോയത്. സാജന്യമായി നല്‍കേണ്ട പുല്ലിന് വില വാങ്ങിച്ചതിന്റെ പേരില്‍ ക്ഷീരകര്‍ഷകര്‍ പരാതിക്ക് ഒരുങ്ങിയിരിക്കുകയാണ്.

സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും കൂടാതെ കണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ എന്ന ബോര്‍ഡ് വെച്ച് ധാരാളം വാഹനങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ അടക്കം സൗജന്യമായി വിതരണം ചെയ്യുമ്പോഴാണ് കന്നുകാലികള്‍ക്കായി കൊണ്ടുവന്ന പുല്ലിന് ക്ഷീരസംഘം വില ഈടാക്കുന്നത്. ഇതിനെതിരെ സമഗ്രമായ അന്വേഷണം നടത്തി ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ പുല്ല് വിതരണം ചെയ്യണമെന്ന് അഖിലേന്ത്യ കിസാന്‍സഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു.എം.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
അതേസമയം, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാനന്തവാടി നഗരസഭാ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതാവുമായ ജേക്കബ്ബ് സെബാസ്റ്റ്യനും ആവശ്യപ്പെട്ടു. ജില്ലയില്‍ ക്ഷീരമേഖലയില്‍ മഴക്കെടുതിയില്‍ കനത്തനാശനഷ്ടങ്ങളാണുണ്ടായത്. നിരവധി കന്നുകാലികള്‍ ചാകുകയും നിരവധി ഫാമുകളടക്കം വെള്ളത്തിലാകുകയും ചെയ്തു. കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ജില്ലക്ക് ആശ്രമായിരുന്ന ക്ഷീരമേഖല ആകെ തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്രയമാകേണ്ട പാല്‍ സൊസൈറ്റി പുല്ല് കൊണ്ടുവന്ന് വില്‍പ്പന നടത്തി ലാഭം കൊയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications