വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചുരം ബദല്‍പാതക്ക് തടസം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി; റോഡിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എം പി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പടിഞ്ഞാറത്തറ - പൂഴിത്തോട് ചുരം ബദല്‍പാതക്ക് തടസം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ നടപടിയാണെന്നും റോഡിനായി കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും എം ഐ ഷാനവാസ് എം പി. 1993-ല്‍ റോഡിന് ആവശ്യമായ വനഭൂമി നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നു. റോഡിന് വേണ്ടി നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് വനംവകുപ്പിന് വിട്ടുനല്‍കുകയും ചെയ്തിരുന്നു.

എന്നിട്ടും കാര്യങ്ങള്‍ പാതി വഴിയില്‍ മുടങ്ങുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വയനാടിനെ ഒറ്റപ്പെടുത്താനുള്ള ധിക്കാരപരമായ നടപടിയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 1994 സെപ്റ്റംബര്‍ 23ന് അന്നത്തെ മുഖ്യമന്ത്രികെ. കരുണാകരനാണ് റോഡിന്റെ നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനം നടത്തിയത്. ഈ പ്രവൃത്തി നടന്നിട്ട് 20 വര്‍ഷത്തിലേറെയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MI Shanavas

പടിഞ്ഞാറത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കേഡര്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം ഐ ഷാനവാസ്. വയനാട്ടിലേക്ക് പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി പോകുമ്പോള്‍ 16 കിലോമീറ്ററോളം ദൂരം ലാഭിക്കാം. എന്നാല്‍, വനഭൂമിയിലൂടെ നിര്‍മാണം നടത്താനുള്ള അനുമതി ലഭിക്കാത്തത് മൂലം ഇപ്പോഴും റോഡിന്റെ പ്രവൃത്തി മുടങ്ങിക്കിടക്കുകയാണ്. പൂഴിത്തോടുനിന്നും പടിഞ്ഞാറത്തറനിന്നും വനാതിര്‍ത്തിവരെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വനത്തിലൂടെയുള്ള 12 കിലോമീറ്റര്‍ ദൂരമാണ് ഇനി നിര്‍മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോണി നന്നാട്ട് അധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, പി.പി ആലി, വി.എ മജീദ്, എം.എ ജോസഫ്, പി.കെ അബ്ദുറഹിമാന്‍, എം.ജി ബിജു, പി.കെ അനില്‍ കുമാര്‍, മാണി ഫ്രാന്‍സിസ്, സത്യപ്രകാശ്, പി നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about MI Shanavas MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X