വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും കടുവാഭീതി... കൃഷിയിടത്തില്‍ ഇറങ്ങി, ഇത്തവണ കൊന്നത് പശുവിനെ!!

Google Oneindia Malayalam News

പനമരം: വയനാട്ടില്‍ വീണ്ടും കടുവാഭീതി. ഇത്തവണ കൃഷിയിടത്തില്‍ കെട്ടിയ പശുവിനെയാണ് കടുവ കൊന്നത്. വനംവകുപ്പ് വാച്ചര്‍ നീര്‍വാരം വളാംപാടി പുതുശ്ശേരി രാജേഷിന്റെ നാല് വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. മേയാനായി വീടിന് സമീപത്തെ വയലില്‍ കെട്ടിയപ്പോഴാണ് സംഭവം. വനത്തില്‍ നിന്നിറങ്ങിയ കടുവ നേരെ എത്തിയത് കൃഷിയിടത്തിലേക്കാണ്. തുടര്‍ന്നാണ് പശുവിനെ കൊന്നത്.

1

പുലി പശുവിനെ പിടിക്കുന്നത് കണ്ട് നായ്ക്കള്‍ കുരച്ചതോടെ സ്ഥലത്തെത്തിയ വീട്ടുകാര്‍ ബഹളം വെച്ചു. ഇതോടെ പശുവിനെ വിട്ട് കടുവ വനത്തിലേക്ക് കയറി. പാതിരി സൗത്ത് സെക്ഷനില്‍പ്പെട്ട ഇവിടെ മുമ്പും വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നിട്ടുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ തുടര്‍ നടപടിയെടുത്തി. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ചെതലയം വനത്തിലെ കതവക്കുന്നില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ പിടികൂടാനുള്ള ശ്രമത്തിന് വലിയ തിരിച്ചടിയേറ്റിരിക്കുകയാണ്. പത്ത് ദിവസമായി തുടരുന്ന കാവലും കൂടും വരെ പാഴായിരിക്കുകയാണ്. കെണിയില്‍ വീഴാതെ താവളം മാറ്റിയ കടുവയെ കണ്ടെത്താന്‍ കാടിളക്കി നടത്തിയ പരിശോധനയും വിഫലമായിരിക്കുകയാണ്. തുടര്‍ന്ന് കൂടി മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഈ പ്രദേശത്ത് പലയിടത്തായി സ്ഥാപിച്ച ക്യാമറകളും മറ്റ് ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്. കടുവയുടെ സാന്നിധ്യമുണ്ടായാല്‍ മാത്രം ഇനി കൂടു സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്തും പരിസരത്തും നിരീക്ഷണം ശക്തമായി തുടരുന്നുണ്ട്. കോളനികളില്‍ ബോധവല്‍ക്കരണവും ജാഗ്രതാ നിര്‍ദേശവും നല്‍കി. കടുവ കബനിപ്പുഴ കടന്ന് കര്‍ണാടക വനത്തിലേക്ക് കടന്നോയെന്നും സംശയിക്കുന്നുണ്ട്. മുമ്പ് ഈ കടുവ തോല്‍പ്പെട്ട് വനത്തിലുണ്ടായിരുന്നതായി ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇവിടെ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഒത്തുനോക്കി അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

Wayanad
English summary
wayanad: scare in panamaram after tiger killed goat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X