അതിര്‍ത്തിയില്‍ വന്യമൃഗ ശല്യം രൂക്ഷം; നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അതിനെ നേരിടാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നാണ് കാര്യങ്ങള്‍ നിര്‍ദേശിച്ചത്. അന്തര്‍ സംസ്ഥാന വന്യജീവി പ്രശ്നങ്ങളെ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറി-പ്രിന്‍സിപ്പില്‍ സെക്രട്ടറി തലത്തില്‍ സമിതി രൂപീകരിക്കും.
നിരീക്ഷണത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ സജ്ജമാക്കും. നഷ്ടപരിഹാരം ബാക്കിയുള്ളത് കൂടി വേഗത്തില്‍ നല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കുടിശ്ശിക ഉടന്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതേസമയം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ പ്രത്യേക ടീമിനെ നിയോഗിക്കും. വന്യജീവികളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും.

രണ്ട് പുതിയ ആര്‍ആര്‍ടികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനവും ശക്തിപ്പെടുത്തും. ആനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ് സിസ്റ്റം കൊണ്ടുവരും. ഇതിനായി പോലീസ്-വനംവകുപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുാനും യോഗത്തില്‍ തീരുമാനമായി.
അതേസമയം തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മാനന്തവാടി നഗരസഭയിലെ കുറുക്കന് മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാച്ചു.
ബേലൂര്‍ മഖ്ന എന്ന ആളെ കൊല്ലി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ വീണ്ടും തുടരും.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കാട്ടാനയെ നിരീക്ഷിക്കുന്നതിനായും രാത്രി കാലങ്ങളില്‍ ജനവാസ മേഖലയില്‍ എത്തുന്നതിന് തടയുന്നതിനുമായും പതിമൂന്ന് ടീമുകളിലായി 65 പേരെ രാത്രികാല പരിശോധനകള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. നാട്ടുകാര്‍ ആകെ വനംവകുപ്പിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവര്‍ റോഡ് ഉപരോധിച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications