ആനയും പുലിയുമെല്ലാം ഒരുമിച്ചെത്തുന്നു, വയനാട്ടില്‍ പലയിടത്തും രൂക്ഷമായി വന്യമൃഗശല്യം
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ അതിരൂക്ഷമായി വന്യമൃഗ ശല്യം. കാട്ടാനയ്ക്ക് പുറമേ പുലിയും കൂടി വരുന്നതോടെ നാട്ടുകാര്‍ക്ക് ഇരുട്ടായാല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. തിരുനെല്ലി പഞ്ചായത്തിലെ തന്നെ അപ്പപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റിരിക്കുകയാണ്.
കഴിഞ്ഞ ദിവസം 43കാരനായ ശ്രീനിവാസന് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ എടുക്കാനായി വനത്തിലൂടെയുള്ള റോഡിലൂടെ വരുന്നതിനിടെ ഇയാളെ കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു കാട്ടാനയുടെ വരവ്. ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.പക്ഷേ നിലത്ത് വീണു. ശ്രീനിവാസനെ ആന കാല്‍ കൊണ്ട് തട്ടി.

വലിയ ഭാഗ്യം കൊണ്ടാണ് ഇയാള്‍ ജീവനോടെ രക്ഷപ്പെട്ടത്.നാട്ടുകാര്‍ ഉറക്കം ബഹളം വെച്ചതോടെയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. അതേസമയം മേപ്പാടി കാന്തന്‍പാറ പ്രദേശത്ത് പുലിയുടെ ആക്രമണം വീണ്ടുമെത്തിയിരിക്കുകയാണ്. ഇവിടെ പശുക്കുട്ടിയെ പുലി കൊലപ്പെടുത്തിയിരിക്കുകയാണ്.
ജോര്‍ജ് എന്നയാളുടെ പശുക്കുട്ടിയെ രണ്ട് ആഴ്ച്ച മുമ്പും വളര്‍ത്തു നായയെ നാല് മാസം മുമ്പും പുലി കൊലപ്പെടുത്തിയിരുന്നു. നിരന്തരം പുലി ശല്യം ഉള്ള ഇവിടെ ഭീതിജനകമായ അന്തരീക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ക്ക് ഇവിടെ മൃഗങ്ങളെ വളര്‍ത്താന്‍ പോലും സാധിക്കുന്നില്ല. നിരവധി പേരാണ് ഇവിടെ പുലിയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. കാട്ടാനയുടെ ശല്യവും ഇവിടെ രൂക്ഷമാണ്.
പൊഴുതനയിലും കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ്. വേങ്ങാത്തോട്, കറുവന്‍തോട്, കുറിച്യര്‍മല പ്രദേശങ്ങളിലെ നാട്ടുകാര്‍ ഭയപ്പാടിലാണ്. ആന ഏതുനേരവും ഇറങ്ങുന്നത് കാരണം പ്രദേശവാസികള്‍ എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ്. കഴിഞ്ഞ ദിവസം എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ ഷാജിയെ ആന ആക്രമിച്ചിരുന്നു.
എന്നാല്‍ ഇയാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആന ഇയാളുടെ ബൈക്കിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് ഷാജി ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്ക് ഭാഗികമായി ആന തകര്‍ത്തു. തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് വരുന്ന സമയത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ശല്യം പരിഹരിക്കുന്നതിന് നടപടി വേണമെന്ന് നാട്ടുകാര്‍ ആശ്യപ്പെട്ടു.












Click it and Unblock the Notifications