വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വന്യമൃഗ ശല്യമേറുന്നു; യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ തുടര്‍ച്ചയായുള്ള വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. കടുവയ്ക്ക് പിന്നാലെ ഇപ്പോള്‍ കാട്ടുപന്നി കൂടി എത്തിയിരിക്കുകയാണ്. ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. എസ്റ്റേറ്റ് തൊഴിലാളിയാണ് ഇവര്‍.

ജംഷീറ ഫാക്ടറിയിലേക്ക് പോകുന്നതിനിടെയാണ് ഇവരെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് പരിക്കേറ്റ ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1

അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നാകെ ജില്ലയിലെ വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

ലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനംലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനം

അതേസമയം പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന് മതിയായ ചികിത്സ നല്‍കിയിരുന്നു എന്ന മന്ത്രിയുടെ വാദവും ഇതിനിടെ വിവാദമായിരിക്കുകയാണ്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ തോമസ് അമിതമായി രക്തം വാര്‍ന്ന നിലയിലായിരുന്നു.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

ആംബുലന്‍സില്‍ കയറ്റിയപ്പോഴും നിലയ്ക്കാത്തതിനാല്‍ തിരിച്ചിറക്കി ബാന്‍ഡേജ് ഇടത്തിന് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യാത്ര തുടര്‍ന്നത്.

അത്യാസന്ന നിലയിലുള്ള രോഗിയെ പരിചരിക്കാന്‍ പോലും ആംബുലന്‍സില്‍ മതിയായ സംവിധാനമുണ്ടായിരുന്നില്ലെന്ന് തോമസിന്റെ കുടുംബം ആരോപിക്കുന്നു. ആംബുലന്‍സില്‍ ശുദ്ധജലം പോലും ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.

മുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കുംമുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കും

അതേസമയം തോമസിന്റെ കാര്‍ഷിക വായ്പ കേരള ബാങ്ക് എഴുതി തള്ളുമെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. തോമസിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചത്.

കേരള ബാങ്കിന്റെ കോറോം ശാഖയില്‍ നിന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് തോമസ് അഞ്ച് ലക്ഷം രൂപയുടെ കിസാന്‍ മിത്ര വായ്പയെടുത്തത്. ഇതും പലിശയും എഴുതി തള്ളാന്‍ നടപടി സ്വീകരിക്കുമെന്നാണ് ഗോപി കോട്ടമുറിക്കല്‍ അറിയിച്ചത്.

Wayanad
English summary
wild boar attack women, she admitted in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X