വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കാട്ടുപന്നിയുടെയും കാട്ടാനയുടെയും ശല്യം രൂക്ഷം; കാര്‍ യാത്രികര്‍ക്ക് പരിക്ക്

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും വന്യമൃഗ ആക്രമണം രൂക്ഷമാകുന്നു. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്ന തുടരുന്നതിനിടയില്‍ ആളുകള്‍ക്ക് നേരെ ആക്രണവും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാക്കവയലില്‍ റോഡിലൂടെ നടന്ന പോകുന്നയാള്‍ക്കെതിരെയാണ് കാട്ടുപിന്നിയുടെ ആക്രമണമുണ്ടായത്. ഇയാളുടെ ജീവന്‍ നഷ്ടമായി.

ഇയാളെ പന്നി ഇടിച്ച് വീഴ്ത്തുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ മാധവന്‍ എന്നയാള്‍ ചികിത്സയിലായിരുന്നു. വനമേഖലയ്ക്ക് അടുത്തുള്ള ഇടങ്ങളില്‍ രാത്രി മാത്രമായിരുന്നു ആക്രമണം. എന്നാല്‍ ഇതില്‍ വന്‍ തോതിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

1

ഇതിനിടെ പൂതാടി പഞ്ചായത്തിലെ ജനവാസ മേഖലയില്‍ വെച്ച് കാര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രണമുണ്ടായി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്‍പ്പറ്റയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് പോകുന്നതിനിടെ രാത്രി പത്തോടെയാണ് സംഭവം. അതിരാറ്റുകുന്നില്‍ വെച്ച് റോഡിലൂടെ നടന്ന് വരുന്ന കാട്ടാനയുടെ മുമ്പില്‍പ്പെട്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആന കാര്‍ സമീപത്തെ കൃഷിയിടത്തിലേക്ക് മറിച്ചിടുകയായിരുന്നു.

ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

ആക്രമണത്തില്‍ പരിക്കേറ്റ ഇവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. വാഹനത്തിന് കാട്ടാനയുടെ ആക്രമണത്തില്‍ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

മക്‌ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവമക്‌ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവ

കാട്ടാനയെ നിയന്ത്രിക്കാന്‍ വനംവകുപ്പ് ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതുപോലെ കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുമതിയും നാട്ടുകാര്‍ തേടുന്നുണ്ട്. ദേശീയ പാത ജില്ലയിലൂടെ കടന്നുപോകുന്ന എല്ലാ ഭാഗങ്ങളിലും കാട്ടുപന്നിയുടെ സാന്നിധ്യമുണ്ട്. നേരത്തെ ബത്തേരി നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ സഹദേവനും കാട്ടുപന്നിയുടെ ആക്രമണം നേരിട്ടിരുന്നു.

ഇയാള്‍ ഇനിയും പൂര്‍ണ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വയനാട് ജില്ലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്. വനംവകുപ്പ് ലിസ്റ്റില്‍ കാട്ടുപന്നിയുടെ ആക്രമണങ്ങള്‍ നിരവധിയുണ്ട്.

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം

Wayanad
English summary
wild boar attacking locals in meenangadi a man died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X