വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയക്കുവെടി വെക്കാനിറങ്ങി വനംവകുപ്പ്; വിടാതെ കാട്ടാന, തുരത്തിയോടിച്ചു, ഉദ്യോഗസ്ഥന് പരിക്ക്

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ അതിരൂക്ഷമായ കാട്ടാന ശല്യത്തെ തുടര്‍ന്ന് മയക്കുവെടി വെക്കാനിറങ്ങിയ വനംവകുപ്പ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ദേവാല വാളവയലിലാണ് കാട്ടാനയുടെ ആക്രമണം സ്ഥിരമായി ഉണ്ടാവുന്നത്. ഇവിടെ വനംവകുപ്പ് ഗാര്‍ഡ് കാട്ടാനയില്‍ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്.

മുതുമല കടുവ സങ്കേതത്തിലെ ഗാര്‍ഡിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ദേവാലയ്ക്കടുത്ത ഇവര്‍ നേരത്തെ കാട്ടാനയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവയെ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് വനംവകുപ്പ് സംഘത്തെ കാട്ടാന തുരത്തിയോടിച്ചത്.

1

അതേസമയം കാട്ടാന പിന്നാലെ വന്നതോടെ ഇവര്‍ ഓടുകയായിരുന്നു. ഇതിനിടെ വീണ ഉദ്യോഗസ്ഥന്റെ കാല്‍ ഒടിഞ്ഞു. തുടര്‍ന്ന് വനംവകുപ്പ് സംഘങ്ങള്‍ കാട്ടാനയെ തുടരത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണകാരിയായ മോഴയാന പിഎം 2 എന്ന പേരിലാണ് അറിയപ്പെടുന്നത്.

സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍

ഇവ മനുഷ്യര്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനാല്‍ അപകടകാരിയാണ്. ഇവയെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. നേരത്തെ തന്നെ അതിര്‍ത്തിയിലെ പലയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമായിരുന്നു. വൈദ്യുത വേലിയിലേക്ക് മരങ്ങള്‍ വീഴ്ത്തി അവ തകര്‍ത്തും ആനകള്‍ ജനവാസ മേഖലയില്‍ എത്തിയിരുന്നു.

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

അതേസമയം വയനാട്ടില്‍ കാട്ടുപന്നിയുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. കര്‍ഷകര്‍ മാത്രമല്ല വഴിയാത്രക്കാരും കാട്ടുപന്നിയെ കൊണ്ട് ബുദ്ധിമുട്ടിലാണ്. സന്ധ്യയായാല്‍ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും ജാഗ്രതാ സമിതി പോലും വിളിച്ച് ചേര്‍ക്കാന്‍ ആരും തയ്യാറായിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി.

സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍

വനത്തില്‍ കടുവ അടക്കമുള്ള മൃഗങ്ങള്‍ വര്‍ധിച്ചത് കാട്ടുപന്നികള്‍ക്ക് വെല്ലുവിളിയാണ്. ഇവ കൂട്ടത്തോടെ കാടിറങ്ങാന്‍ കാരണം അതാകാമെന്നാണ് വിലയിരുത്തല്‍. കൃഷിയെല്ലാം നഷ്ടപ്പെട്ട് കര്‍ഷകര്‍ ആകെ ആശങ്കയിലാണ്. തേങ്ങയുടെ തൊണ്ട് നീക്കി വരെ ഇവ അകത്താക്കുന്നുണ്ട്.

Wayanad
English summary
wild elephant attack forest guard but he ran away and fell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X