വയനാട്ടില്‍ വിട്ടൊഴിയാതെ കാട്ടാന ശല്യം; കൂടല്ലൂരില്‍ വീട് തകര്‍ത്തു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടാന ശല്യം വീണ്ടും രൂക്ഷമായി തുടരുന്നു. മൂടക്കൊല്ലി, കൂടല്ലൂര്‍ പ്രദേശത്താണ് കാട്ടാന ശല്യം വന്‍ തോതില്‍ വര്‍ധിച്ചിരിക്കുന്നത്. രാത്രിയാകുമ്പോള്‍ കാടിറങ്ങുന്ന ആനകള്‍ നാട്ടിലാകെ തമ്പടിക്കുകയാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് പലയിടത്തും ആനകള്‍ എത്തുന്നത്. നാട്ടിലൂടെ ചുറ്റിക്കറങ്ങി ഇവ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
കൃഷിയാണ് കൂടുതലായും നശിപ്പിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ആക്രമാസക്തനായ കാട്ടാന കഴിഞ്ഞ ദിവസം വീടിന്റെ ഒരുഭാഗമാണ് തകര്‍ത്തത്. വനംവകുപ്പും കാട്ടാന ശല്യത്തെ നേരിടാന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. വനംവകുപ്പ് സുരക്ഷകള്‍ കൃത്യമായി ഒരുക്കിയിരുന്നെങ്കില്‍ ആനകള്‍ നാട്ടിലേക്ക് ഇറങ്ങില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതേസമയം സുല്‍ത്താന്‍ ബത്തേരി സത്രം കുന്ന് മുതല്‍ മൂടകൊല്ലി വരെ റെയില്‍വേലി നിര്‍മിച്ചിട്ടുണ്ട്. വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ ആനകളെ ഇവയൊന്നും കാര്യമാക്കുന്നില്ല. ഇതെല്ലാം തകര്‍ത്താണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്. ഈ റെയില്‍വേലി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിര്‍മിച്ചത്.
എന്നാല്‍ ഇവയ്ക്ക് വലിയ അപാകതകള്‍ ഉണ്ട്. നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ അപ്പോഴേ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. നാട്ടുകാര്‍ പറഞ്ഞത് പോലെ തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. ഈ റെയില്‍വേലിയെല്ലാം കാട്ടാനകള്‍ തകര്‍ക്കുകയാണ്. എളുപ്പത്തിലാണ് അവര്‍ ഇത് ചാടിക്കടക്കുന്നത്. കാടിന് പുറത്തിറങ്ങുന്നതോടെ ഇവയുട വിഹാര കേന്ദ്രമാണ്
കാട്ടാനകളെ ഭയന്ന് വീടുകളില്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം വാകേരിയില്‍ കാട്ടാന റെയില്‍വേലി ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തേന്‍കുഴിക്ക് പുറമേ മറ്റിടങ്ങളിലും റെയില്‍വേലി കാട്ടാന തകര്‍ക്കാറുണ്ട്.
അതേസമയം വന്യമൃഗശല്യം അതിരൂക്ഷമാണ് കൂടല്ലൂരിലെ മൂടക്കൊല്ലിയില്‍. നേരത്തെ കടുവകളും ഇവിടെ ഭയപ്പാടുണ്ടാക്കിയിരുന്നു.യുവാവിനെ കടുവ കൊന്നുതിന്നത് ഇവിടെയാണ്. കാട്ടാനശല്യം ഇവിടെ മുമ്പുണ്ടായിരുന്നില്ല. കടുവ ശല്യം കുറഞ്ഞതോടെ ആന ശല്യം എത്തിയത് നാട്ടുകാരെ ഭയപ്പെടുത്തുകയാണ്.












Click it and Unblock the Notifications