Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടുകാര്‍ക്ക് രക്ഷയില്ല, ആനശല്യം കൊണ്ട് പൊറുതിമുട്ടി; പന്തല്ലൂരില്‍ നാട്ടുകാര്‍ക്ക് ഭയം

ബത്തേരി: വയനാട്ടിലും ഗൂഡല്ലൂരിലും കടുത്ത കാട്ടാനശല്യം. പന്തല്ലൂര്‍ താലൂക്കില്‍ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ്. മുമ്പൊരിക്കലും ഇത്ര രൂക്ഷമായ പ്രശ്‌നങ്ങള്‍ കാട്ടാനകളെ കൊണ്ട് ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൗണ്ടന്‍ കൊല്ലിയില്‍ ഗോത്ര യുവാവിനെ കാട്ടാന ആക്രമിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

നാട്ടുകാര്‍ റോഡില്‍ സമരം നടത്തി. ഉച്ചവരെ റോഡില്‍ കുത്തിയിരുന്നായിരുന്നു ഇവരുടെ പ്രതിഷേധം. എന്നാല്‍ വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിച്ചു. നേരത്തെ പരുക്കേറ്റ യുവാവിന് വനംവകുപ്പ് മതിയായ ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ വാക്കുപാലിച്ചില്ലെന്നാണ് പരാതി.

wyd-elephant

പ്രതിഷേധം കടുത്തതോടെ വനംവകുപ്പ് ജീവനക്കാരെത്തി ജനങ്ങളുമായി സംസാരിച്ച് ചികിത്സാ സഹായം കൈമാറിയതോടെയാണ് പ്രശ്‌നം അവസാനിച്ചത്. എന്നാല്‍ കാട്ടാനയുടെ ശല്യം മാത്രം ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്. ശ്രീമധുര, ദേവര്‍ഷോല പഞ്ചായത്തുകളിലും കാട്ടാനശല്യം രൂക്ഷമാണ്. ചൊവ്വാഴ്ച്ച പകലും ജനവാസ മേഖലകളില്‍ കാട്ടാനകളെത്തിയതോടെയാണ് നാട്ടുകാര്‍ ഇവിടെ പ്രതിഷേധത്തിലേക്ക് തിരിഞ്ഞത്.

സുല്‍ത്താന്‍ ബത്തേരി അന്തസ്സംസ്ഥാന പാതയാണ് നാട്ടുകാര്‍ ഉപരോധിച്ചത്. കൗണ്ടന്‍കൊല്ലി, കല്ലിങ്കര, കുറ്റിമുച്ചി പ്രദേശങ്ങളിലും കാട്ടാന ശല്യം അതിരൂക്ഷമാണ്. വനംവകുപ്പിന്റെ ചര്‍ച്ചയില്‍ കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള നടപടികളെടുക്കാനും വനപാലകരുടെ പട്രോളിംഗും കാവലും ഏര്‍പ്പെടുത്താനും തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഹൈസ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പുത്തൂര്‍ കവലയിലും കാട്ടാനകള്‍ എത്തിയതോടെ വ്യാപാരികളും ഡ്രൈവര്‍മാരും ഉള്‍പ്പെടെ ഓടിരക്ഷപ്പെടുകയായിരുന്നു. നിരവധി സ്‌കൂള്‍ കുട്ടികള്‍ പോകുന്ന റോഡിലാണ് കാട്ടാന അതിരാവിലെ ഇറങ്ങിയത്. ഗുഡല്ലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം മരപ്പാലത്തെ ജനവാസപ്രദേശത്തെ വീടുകള്‍ക്ക് സമീപത്ത് കൂടെയും കാട്ടാനകള്‍ കടന്നുപോയി.

ഇവിടെയുള്ള കൃഷിയും കാട്ടാനകള്‍ നശിപ്പിച്ചു. അതേസമയം ദേവര്‍ഷോല ഭാഗത്ത് ആറ് ആനകളുടെ സംഘമാണ് മേയുന്നത്. ദേവര്‍ഷോലയില്‍ നിന്നും പാടന്തുറവരെയുള്ള പ്രദേശങ്ങളില്‍ ഈ ആനക്കൂട്ടം ഭീതി പടര്‍ത്തുകയാണ്. പകല്‍ ആനകളെ തുരത്തി കൊട്ടായി മേട്ടിലെത്തിക്കും.

രാത്രിയില്‍ ഈ ആനക്കൂട്ടം വീണ്ടും നാട്ടിലെത്തും. കാട്ടാനക്കൂട്ടത്തെ കുങ്കിയാനകളുടെ സഹായത്തോടെ വനത്തിലേക്ക് തുരത്താനാണ് നാട്ടുകാരുടെ ആവശ്യം. പുത്തൂര്‍ വയല്‍ അങ്ങാടിയില്‍ പതിവായി നടക്കാന്‍ ഇറങ്ങിയവരെ കാട്ടാന തുരത്തിയോടിച്ചു. കടയിലെത്തിവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അതേസമയം ചക്കയുടെ സീസണ്‍ കഴിഞ്ഞാല്‍ കാട്ടാനകള്‍ കാട്ടിലേക്ക് മടങ്ങുമെന്നാണ് വനംവകുപ്പ് നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+