തോല്‍പ്പെട്ടിയില്‍ അടക്കം രൂക്ഷമായ കാട്ടാന ശല്യം, ബത്തേരിയില്‍ യുവാവിനെ ആക്രമിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. തോല്‍പ്പെട്ടിയില്‍ അടക്കം വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ചെതലയത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കാട്ടുനായ്ക്ക കോളനയിലെ രമേശനിനാണ് പരുക്കേറ്റത്. ബന്ധുവീട്ടില്‍ നിന്ന് കോളനിയിലെ വീട്ടിലേക്ക് നടന്നുവരികയായിരുന്നു രമേശ്.
ഈ സമയം റോഡിന് സമീപത്തെ കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്നു കാട്ടാന ആക്രമിക്കുകയായിരുന്നു. ആന തുമ്പിക്കൈ കൊണ്ട് രമേശിനെ അടിച്ചിടുകയായിരുന്നു. വീഴ്ച്ചയില്‍ ഇയാളുടെ മൂന്ന് വാരിയെല്ലുകളാണ് ഒടിഞ്ഞത്. മുഖത്തും തോളെല്ലിനുമെല്ലാം സാരമായി പരുക്കേറ്റിട്ടുണ്ട്.

റോഡില്‍ വീണ രമേശിനെ ആന വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഈ സമയം ഓട്ടോറിക്ഷയിലെത്തിയ ഒരാള്‍ ഹോണ്‍ മുഴക്കിയതോടെ ആന പിന്തിരിയുകയായിരുന്നു. അതേസമയം തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് തോല്‍പ്പെട്ട ഗവണ ഹൈസ്കൂളിലെ കുട്ടികളുടെ കൃഷിയിടത്തിലെത്തിയ കാട്ടാന ഒരു മണിക്കൂറോളമാണ് ഇവിടെ ചെലവിട്ടത്. നൂറോളം വാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ഇവിടെയുള്ള ചുറ്റുമതിലും ആന തകര്‍ത്തു. തോല്‍പ്പെട്ടി, നരിക്കല്ല്, അരണപ്പാറ, ചേകാടി, വെള്ളറപ്രദേശങ്ങളിലാണ് കൂടുതലായും ആനശല്യമുള്ളത്.
വ്യാപകമായ കൃഷിനാശമാണ് കാട്ടാനകള്‍ കാരണം സംഭവിക്കുന്നത്. നെടുന്തന, കക്കേരി, നായ്ക്കട്ടി എന്നിവിടങ്ങളിലെ കാട്ടുനായ്ക്ക കോളനികളിലും ആനകള്‍ കൂട്ടമായി എത്തുന്നുണ്ട്. ഇവിടെ പ്രദേശവാസികള്‍ക്ക് പകല്‍ നേരങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
കര്‍ണാടക വനാതിര്‍ത്തി കടന്നാണ് ഈ ആനകള്‍ എത്തുന്നത്. ചക്ക സീസണായതും ആനകള്‍ പ്രദേശത്ത് തമ്പടിക്കാന്‍ കാരണമായിട്ടുണ്ട്. വനംവകുപ്പ് പക്ഷേ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്. ബേഗൂര്‍, തോല്‍പ്പെട്ടി എന്നിങ്ങനെ രണ്ട് റേഞ്ചിന് കീഴിലാണ് ആനശല്യം രൂക്ഷമായിട്ടുള്ള പ്രദേശങ്ങള്‍. വനംവകുപ്പ് തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ഫോറസ്റ്റ് ജീവനക്കാരുടെ നാട്ടുകാരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണായിരിക്കുകയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications