വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുല്‍പ്പള്ളി മുതല്‍ പൂതാടി വരെ കാട്ടാനശല്യം അതിരുകടന്നു, പ്രതിരോധ മാര്‍ഗമില്ലെന്ന് കര്‍ഷകര്‍

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. പതിവില്‍ നിന്ന് വിപരീതമായി ദിവസങ്ങളാണ് കാട്ടാനയുടെ ആക്രമണം നീണ്ടുനില്‍ക്കുന്നത്. ഇതിന് മുമ്പൊന്നും ഇത്ര പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വനാതിര്‍ത്തിയിലെ കര്‍ഷകരാണ് ജീവിത മാര്‍ഗം തന്നെ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലായത്.

1

കൃഷിയിടം ആനകള്‍ നശിപ്പിക്കുന്നത് തുടരുകയാണ്. ഇത്തവണയാണ് വന്യമൃഗ ശല്യം രൂക്ഷമായതെന്ന് കര്‍ഷകര്‍ പറയുന്നു. ഒറ്റരാത്രി കൊണ്ടാണ് കാട്ടാനകള്‍ വന്ന് കൃഷിയെല്ലാം നശിപ്പിക്കുന്നത്. പൂതാടി, പനമരം, പുല്‍പ്പള്ളി പഞ്ചായത്തുകളിലാണ് കാട്ടാനശല്യം അതിരൂക്ഷം.

എങ്ങനെ വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുമെന്ന് അറിയാതെ നട്ടം തിരിയുകയാണ് കര്‍ഷകര്‍. പനമരം പഞ്ചായത്തിലെ പാതിരി സൗത്ത്, വെള്ളമുണ്ട സെക്ഷനിന്റെ ഭാഗമായ പരിയാരം, അമ്മാനി, മണല്‍വയല്‍, പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ ദിവസങ്ങളായി പകല്‍ നേരങ്ങളിലും കാട്ടാന ഇറങ്ങുന്നുണ്ട്. ഭയത്തിലാണ് ഇവര്‍ ജീവിക്കുന്നത്.

ഇവര്‍ക്ക് ആ മേഖലയിലേക്ക് പോകാന്‍ പോലും സാധിക്കില്ല. കാട്ടാനക്കൂട്ടം പകലും കൃഷിയിടത്തില്‍ തമ്പടിക്കുന്നത് കൊണ്ട് ഭയമില്ലാതെ പുറത്തിറങ്ങാനാവില്ല. അത് മാത്രമല്ല വയല്‍ പണി പോലും ചെയ്യാനാവില്ലെന്നാണ് കര്‍ഷകരുടെ പരാതി.

പലരും മാറി താമസിക്കാന്‍ ഉറച്ച് നില്‍ക്കുകയാണ്. കൃഷി പൂര്‍ണമായും നശിപ്പിച്ചാല്‍ എങ്ങനെയാണ് ജീവിക്കുകയെന്നാണ് ഇവര്‍ ചോദിക്കുന്നത്. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, കക്കോടന്‍ ബ്ലോക് എന്നിവിടങ്ങളില്‍ രാത്രിയാണ് ആനയിറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ആനയിറങ്ങിയിരുന്നു. നിരവധി കര്‍ഷകര്‍ക്കാണ് ആനയുടെ ഈ വരവില്‍ വിളകള്‍ നഷ്ടമായത്.

6 സെക്കന്‍ഡ് തരാം, ഈ ചിത്രത്തിലെ ജിറാഫിനെ കണ്ടെത്താമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം!!6 സെക്കന്‍ഡ് തരാം, ഈ ചിത്രത്തിലെ ജിറാഫിനെ കണ്ടെത്താമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം!!

വ്യാപക നാശനഷ്ടങ്ങളാണ് പല കര്‍ഷകര്‍ക്കും ഉണ്ടായത്. വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങളെ തടയാന്‍ വനംവകുപ്പ് വൈദ്യുത വേലി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് തകര്‍ന്നിരിക്കുകയാണ്. ഈ വേലി തകര്‍ന്നതാണ് കാട്ടാന അടക്കം ഇവിടെ ഇറങ്ങാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

വനത്തില്‍ നിന്നിറങ്ങുന്ന കാട്ടാന വൈദ്യുത വേലികള്‍ അടക്കം തകര്‍ത്തിരിക്കുകയാണ്. സകല കൃഷിയും ഈ ആനകള്‍ തകര്‍ത്തുവെന്ന് കര്‍ഷകര്‍ പറയുന്നു. തെങ്ങ്, കാപ്പി, കുരുമുളക്, ഏലം, ഗ്രാമ്പൂ, പച്ചക്കറികള്‍, അങ്ങനെ പ്രധാനപ്പെട്ട കൃഷിയെല്ലാം ആനക തകര്‍ത്തു. കാട്ടാനശല്യം കാരണം കിട്ടിയ വിലയ്ക്ക് സ്ഥലം വിറ്റ കര്‍ഷകരും ഈ മേഖലയിലുണ്ട്.

അതേസമയം വനംവകുപ്പിനെതിരെയാണ് നാട്ടുകാര്‍ ആകെ ഇളകിയിരിക്കുന്നത്. യാതൊന്നും ചെയ്യാതെ നോക്കി നില്‍ക്കുകയാണ് വനംവകുപ്പ് എന്നാണ് പരാതി. വനംവകുപ്പിലെ കുറച്ച് പേര്‍ ചേര്‍ന്ന് കാട്ടാനകളെ പ്രതിരോധിക്കാനുള്ള പല പദ്ധതികളും മുടക്കിയെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

രണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ചരണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ച

Wayanad
English summary
wild elephant destroying farm land and products, farmers says they will their land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X