വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാന ശല്യം അതിരൂക്ഷം, കൃഷി പോലും ഇറക്കാന്‍ പറ്റുന്നില്ല, വയനാട്ടിലെ പരാതി പ്രളയം!!

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ശല്യം അതിരൂക്ഷം. കൃഷി ഒരുക്കി തുടങ്ങുമ്പോള്‍ തന്നെ വ്യാപക നാശനഷ്ടങ്ങളാണ് ആന ഉണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വനാതിര്‍ത്തി പ്രദേശങ്ങളിലാണ് ആന ഞാറ് തിന്ന് നശിപ്പിക്കുന്നത്. പലയിടത്തും നെല്ല് നടണോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍, കാപ്പിക്കുന്ന്, പുതിയടം, വെളുകൊല്ലി, പാക്കം, പ്രദേശങ്ങളിലാണ് ആനയുടെ ശല്യം രൂക്ഷമായിട്ടുള്ളത്.

ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!

1

ഞാറ് നടീലിന് പാകമായ ഞാറ് പലയിടത്തും ആനകള്‍ നശിപ്പിച്ചിരിക്കുകയാണ്. അതേസമയം ചക്ക-മാങ്ങ സീസണ്‍ അവസാനിക്കുമ്പോഴുണ്ടാക്കുന്ന ദേശാടനമാണിതെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ നേരവും കാലവുമൊന്നുമില്ലാതെയാണ് ആനകള്‍ കാടിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് കരുതിയിരിക്കേണ്ട സാഹചര്യമാണ്. കൃഷിയിറക്കുന്നില്ല എന്ന് മനസ്സില്‍ കരുതുന്നവരും ഇക്കൂട്ടത്തിലുണ്ട്.

പുലര്‍ച്ചെയിറങ്ങി നേരം പുലരുന്നത് വരെ ആനകള്‍ കൃഷി നശിപ്പിക്കുന്നുവെന്നാണ് പരാതി. കാവലിരുന്ന് ഇവകളെ തുരത്താന്‍ കര്‍ഷകര്‍ക്ക് ഭയവുമുണ്ട്. കൂട്ടത്തോടെയാണ് ആനകള്‍ എത്തുന്നത്. വെളിച്ചം വീഴുമ്പോള്‍ മാത്രമാണ് ആനകള്‍ മടങ്ങി പോകുന്നത്. അതേസമയം ഏറ്റവും ഭയപ്പെടുത്തുന്നത്, ആനശല്യമില്ലാതിരുന്ന പ്രദേശങ്ങള്‍ അടുത്തിടെ ആനയുടെ താവളമായി മാറിയതാണ്.

വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചതാണ്. എന്നാല്‍ അതൊക്കെ ഈസിയായി മറികടന്നാണ് ഈ ആനകള്‍ എത്തുന്നത്. കിടങ്ങിലൂടെ ആനക്കൂട്ടം ഊര്‍ന്നിറങ്ങും. വൈദ്യുതി വേലിയുടെ കാല്‍ ചവിട്ടി മറിച്ചിരിക്കുകയാണ്. തൂക്കുവേലിയിലേക്ക് മരങ്ങളും തള്ളിയിടുന്നു. ഇതെല്ലാം ആനകള്‍ കൃഷി ഭൂമിയിലേക്ക് എത്താന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്.

പടക്കം പൊട്ടിച്ചിട്ടെല്ലാം കര്‍ഷകര്‍ ഇവയെ തുരത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഓടിപ്പോകുന്നത് നാട്ടിലേക്ക് തന്നെയാണ്. തോട്ടങ്ങളെല്ലാം കാടുമൂടി കിടക്കുകയാണ്. ഇതിലൂടെ വളരെ വേഗത്തില്‍ ഇവ രക്ഷപ്പെടും. പിന്നീട് മഷിയിട്ട് നോക്കിയാല്‍ പോലും കിട്ടില്ല. അതേ പോലെ പിന്നീട് തിരിച്ചുവരികയും ചെയ്യും. വനപാലകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് കര്‍ണാടകാതിര്‍ത്തിയില്‍ ചില ആനകള്‍ സ്ഥിരമായി നാട്ടിലിറങ്ങുന്നത്. ഇവ അവിടെ നിന്നാണ് കേരള വനത്തിലേക്ക് പിന്നീട് എത്തുക.

ബ്ലാ ബ്ലാ ലുക്കില്‍ അഹാന കൃഷ്ണ, വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറല്‍, ഫിറ്റ്‌നസ് രഹസ്യം മനസിലായെന്ന് ആരാധകര്‍

അതേസമയം ആന മാത്രമല്ല ചിലയിടത്ത് കടുവകളുടെ ശല്യവും തുടങ്ങിയിട്ടുണ്ട്. ചീയമ്പം വനപ്രദേശത്ത് മേയാന്‍ വിട്ട മൂന്ന് ആടുകളെ കടുവ കൊന്നു. ആടുകളെ കൊന്നത് കടുവയാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. നിരീക്ഷണത്തിന് വനത്തില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും കോളനിക്കാരുടെ വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. വനാതിര്‍ത്തിയിലെ ഗോത്ര വിഭാഗക്കാരുടെ ജീവിത മാര്‍ഗമാണ് കന്നുകാലി വളര്‍ത്തല്‍. നാട്ടുകാര്‍ ആകെ കടുവ ഇറങ്ങിയതില്‍ ആശങ്കയിലാണ്.

50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ

Wayanad
English summary
wild elephant destroys agriculture, farmers have a load of complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X