ബത്തേരിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടിക്കാനായില്ല; പ്രശ്‌നം ഇങ്ങനെ
കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ ഇറങ്ങിയ കാട്ടാന പിഎം ടുവിനെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ആനയെ മയക്കുവെടി വെച്ച് പിടിക്കാന്‍ വനംവകുപ്പ് സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം കാണാതെ മടങ്ങുകയായിരുന്നു. പിഎം ടുവിന് സമീപം മറ്റൊരു കാട്ടാന കൂടി നിലയുറപ്പിച്ചിട്ടുണ്ട്.
അതുകൊണ്ടാണ് ദൗത്യം വിജയം കാണാതിരുന്നത്. കുപ്പാടി വനമേഖലയിലാണ് ഈ കാട്ടാന ഇപ്പോഴുള്ളത്. ഇവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ഇത്. ഞായറാഴ്ച്ച രാവിലെ എട്ട് മണി മുതല്‍ തന്നെ ദൗത്യ സംഘം ഈ കാട്ടാനയെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പാലക്കാട് നിന്ന് സര്‍വ സന്നാഹങ്ങളും ഇതിനായി എത്തിച്ചിരുന്നു.

നേരത്തെ ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ കാട്ടാന ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മയക്കുവെടി വെക്കാന്‍ തീരുമാനിച്ചത്. ഒരു പകല്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു മയക്കുവെടി വെച്ച് പിടിക്കാന്‍ അനുമതി നല്‍കിയത്. ഗൂഡല്ലൂരില്‍ രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു ഈ ആന.
ഉത്തരവ് ലഭ്യമായ ഉടനെ തന്നെ ആര്‍ആര്‍ടി സംഘം കാട്ടാന നില്‍ക്കുന്ന പഴുപ്പത്തൂര്‍ വനാതിര്‍ത്തിയില്‍ എത്തുകയായിരുന്നു. ആനയെ പിടിക്കാത്തതിനെതിരെ കടുത്ത ജനരോഷം ബത്തേരിയില്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നാകെ വനംവകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.
ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
അതേസമയം ആനയ്ക്ക് സമീപത്ത് റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തിയെങ്കിലും, മയക്കുവെടി വെക്കാനായില്ല. പിഎം2ന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതാണ് പ്രധാന വെല്ലുവിളിയെന്ന് ദൗത്യസംഘം പറയുന്നു. പിഎം2 അതിവേഗത്തിലാണ് സഞ്ചരിക്കുന്നത് എന്നതും ദൗത്യം സങ്കീര്‍ണമാക്കി.
അക്രമകാരിയായ പിഎം 2 ദൗത്യസംഘത്തിന് നേരെയും പാഞ്ഞടുത്തു. വൈകിട്ടോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച്ച വീണ്ടും ശ്രമം തുടരും. ആനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറക്കാന്‍ വൈകിയതില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം മന്ത്രി എകെ ശശീന്ദ്രന്‍ വിശദീകരണവും തേടി.
വനംമന്ത്രിയെ ബത്തേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കാട്ടാനയെ പിടികൂടാന്‍ വൈകുന്നതിലെ കാലതാമസമാണ് കരിങ്കൊടി കാണിക്കാന്‍ കാരണം. പ്രതിഷേധം കഴിഞ്ഞ ദിവസവും ഉണ്ടായിരുന്നു.












Click it and Unblock the Notifications