ബൈക്ക് യാത്രികര്‍ക്ക് നേരെ ചീറിയടുത്ത് കാട്ടാനകള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാക്കള്‍
ബത്തേരി: വയനാട്ടില്‍ ബൈക്ക് യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ചീറിയടുക്കുകയായിരുന്നു ഇവര്‍ക്ക് നേരെ കാട്ടാനകള്‍. ഇവയ്ക്ക് നടുവിലായി അകപ്പെട്ടു പോവുകയായിരുന്നു യുവാക്കള്‍. എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്. വയനാട് വന്യജീവിതം സങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതവും അതിര്‍ത്തി പങ്കിടുന്ന ദേശീയപാത 766ലാണ് സംഭവം നടന്നത്.
കാട്ടാന ബൈക്കിന് നേരെ ഓടിയടുത്തപ്പോള്‍ ഇവര്‍ മറിഞ്ഞുവീഴുകയായിരുന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇതിലൊരാള്‍ വീണുപോകുന്നുണ്ട്. എന്നാല്‍ പ്രാണഭയത്താല്‍ ഇവര്‍ ഓടി മാറുകയായിരുന്നു.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു ബൈക്ക് യാത്രികര്‍. അതേസമയം ഇവര്‍ക്ക് പിന്നിലെത്തിയ കാര്‍ യാത്രക്കാര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ദേശീയപാതയ്ക്ക് ഇരുവശവും വനയോരത്ത് കാട്ടാനകള്‍ നിലയുറപ്പിച്ചത് കണ്ട് റോഡിന് നടുവിന് ബൈക്ക് നിര്‍ത്തി. ഈ സമയത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ആന ആക്രമിക്കില്ലെന്ന് കരുതിയാണ് ഇവര്‍ മുന്നോട്ട് വാഹനമെടുത്തത്. ആന അനങ്ങാതെ നില്‍ക്കുന്നത് കണ്ടാണ് പ്രശ്‌നമുണ്ടാകില്ലെന്ന് കരുതി ബൈക്ക് മുന്നോട്ടെടുത്തത്. എന്നാല്‍ വളരെ വേഗത്തില്‍ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വീണുപോയ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടുകയായിരുന്നു.
അതേസമയം പനമരത്ത് വീണ്ടും കടുവയുടെ ശല്യം ആരംഭിച്ചിരിക്കുകയാണ്. ഇവിടെ പശുവിന്റെ ബാക്കിവെച്ച ജഡം തിന്നാന്‍ എടുക്കാടിലാണ് വീണ്ടും കടുവയെത്തിയത്. വ്യാഴാഴ്ച്ചയായിരുന്നു വര്‍ഗീസ് എന്നയാളുടെ മൂന്ന് വയസ്സുള്ള കറവപ്പശുവിനെ കടുവ കൊന്നത്. പിന്‍ഭാഗം കടുവ തിന്ന നിലയിലാണ് ജഡം കണ്ടെത്തിയത്.
തോട്ടത്തില്‍ കെട്ടിയ പശുക്കളെ അഴിക്കാന്‍ ചെന്നപ്പോഴാണ് കടുവ കൊന്നുതിന്ന കാര്യം വര്‍ഗീസ് അറിയുന്നത്. നാട്ടുകാരെയും വനംവകുപ്പിനെയും ഉടന്‍ തന്നെ അദ്ദേഹം വിവരമറിയിക്കുകയായിരുന്നു. ഇതേ പശുവിന്റെ ശേഷിക്കുന്ന ഭാഗഭങ്ങള്‍ ഭക്ഷിക്കാനായിരുന്നു കഴിഞ്ഞ ദിവസം പകല്‍ സമയം കടുവയെത്തിയത്. നാട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് കടുവ കുറച്ച് ഭാഗം കൂടി ഭക്ഷിച്ചതായി കണ്ടെത്തിയത്.
നേരത്തെ വനപാലകസംഘം കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി മൂന്ന് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. വീണ്ടും കടുവയെത്തിയതോടെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുകയായിരുന്നു. പ്രദേശത്ത് വനപാലകര്‍ രാത്രിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications