വയനാട്ടിലാകെ നാശം വിതച്ച് കാട്ടുകൊമ്പന്‍, രക്ഷയില്ലാതെ നാട്ടുകാര്‍; വനംവകുപ്പിനും മറുപടിയില്ല
പുല്‍പള്ളി: വയനാട്ടില്‍ വ്യാപകമായി കാട്ടാന ശല്യം. കുറിച്ചിപ്പറ്റ, വേലിയമ്പം ഭാഗങ്ങളിലെ കാട്ടാനശല്യത്തിന് തുടര്‍ച്ചയായി ചൊവ്വാഴ്ച്ച രാത്രി വീട്ടിമൂല ജനവാസ കേന്ദ്രത്തിലെത്തി കാട്ടാന വന്‍ നാശം വിതച്ചു. ഇവിടെ ടൗണിന്റെ അടുത്ത് വരെയാണ് കാട്ടാനയെത്തിയത്. നാട്ടുകാരെ ഭീതിയിലാണ്. കാട്ടാനയെ നേരിടാന്‍ വേണ്ടത്ര പ്രതിരോധ സംവിധാനങ്ങളില്ലെന്ന് ഇവര്‍ പറയുന്നു.
ഇവിടെ റൈസ്മില്‍ ഫാക്ടറിയുടെ കമ്പിവേലി അടക്കമാണ് ആന തകര്‍ത്തത്. സമീപത്തെ കൃഷിയിടങ്ങള്‍ അടക്കം ആന കയറി നശിപ്പിച്ചു. ആനയ്ക്ക് അക്രമസ്വഭാവം വളരെ കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് ജനങ്ങള്‍ക്ക് സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.

ചാത്തമംഗലം വനപ്രദേശത്ത് നിന്നാണ് രാത്രി ആനയിറങ്ങുന്നത്.വീടുകളുടെയും കോളനികളുടെയും പരിസരത്ത് കൂടിയാണ് ആന കടന്നുപോകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മൂരി ചത്തു.
നെയ്ക്കുപ്പ വനത്തില്‍ നിന്നിറങ്ങിയ ഒറ്റയാന്‍ രാധാകൃഷ്ണന്‍ എന്നയാുടെ വീടിനുള്ള പിന്നിലുള്ള തൊഴുത്ത് അടിച്ചുതകര്‍ത്ത ശേഷം മൂരിയെ കുത്തുകയായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരെത്തി ചികിത്സ നല്‍കിയെങ്കില്‍ ബുധനാഴ്ച്ച ഉച്ചയോടെ ചത്തു. സാമ്പത്തിക സഹായം പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉറപ്പാകുമെന്ന് വനംവകുപ്പ് പറഞ്ഞു.
അതേസമയം മാനന്തവാടിയിലും കാട്ടാനയുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഓട്ടോ ഡ്രൈവര്‍ക്കാണ് കാട്ടാനയുടെ ലോകത്ത് പരുക്കേറ്റിരിക്കുന്നത്. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്‌റ്റേഷന് സമീപം പുലിവാല്‍ വളവ് എളമ്പിലാളേരിയിലാണ് സംഭവമുണ്ടായത്. നിര്‍ത്തിയിട്ട ഓട്ടോയെടുക്കുന്നതിന് വനത്തിലൂടെയുള്ള റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് ശ്രീനിവാസന്‍ ആനയുടെ മുന്നില്‍പ്പെട്ടത്.
ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ ശ്രീനിവാസനെ ആന കാല്‍ കൊണ്ട് തട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തുണ്ടായിരുന്നവര്‍ ഒച്ചയിട്ടതോടെയാണ് ആന പിന്തവാങ്ങിയത്. പിന്നീട് വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമല്ല.












Click it and Unblock the Notifications