Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേ സമയം പലയിടത്തുമെത്തി കാട്ടാനകള്‍, വയനാട്ടില്‍ വന്‍ കൃഷിനാശം

ബത്തേരി: വയനാട്ടില്‍ വീണ്ടും വിവിധ മേഖലകളില്‍ ശക്തമായ കാട്ടാന ശല്യം. വന്‍ നാശനഷ്ടങ്ങളാണ് ഇവ തുടര്‍ന്നുണ്ടായത്. കാടിനരികളില്‍ ഒരു കിടങ്ങുണ്ട്. വൈദ്യുതി വേലിയും സ്ഥാപിച്ചു. ഇവിടെ കാവല്‍ക്കാരെ വരെ നിര്‍ത്തി. എന്നാല്‍ ഇതെല്ലാം വെട്ടിച്ചാണ് കാട്ടാനകള്‍ കൃഷി സ്ഥലത്ത് വ്യാപകമായി ഇറങ്ങുന്നത്. പല സ്ഥലത്തും ആവര്‍ത്തിക്കുന്നത് കൃഷി നാശമാണ്. രണ്ട് കാട്ടാനകളാണ് കല്ലുമുക്കില്‍ വ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

ഇവ ഒരേസമയം തന്നെ പല സ്ഥലങ്ങളിലേക്ക് എത്തുന്നതാണ് കര്‍ഷകര്‍ക്ക് നാശങ്ങളുണ്ടാക്കുന്നത്. വാഴ, തെങ്ങ്, കമുക്, നെല്ല്, കാപ്പി, എന്നിങ്ങനെയുള്ള കാര്‍ഷിക വിളകളെല്ലാം ആന നശിപ്പിച്ചു. അതേസമയം ആന മാത്രമല്ല, മറ്റ് വന്യമൃഗങ്ങള്‍ കൂടി ഇവിടേക്ക് വരാറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാനയെ കഴിഞ്ഞ ദിവസം തുരത്താന്‍ പോയ യുവാക്കളെ കാട്ടാന ഭയപ്പെടുത്തി ഓടിച്ചു. വെളിച്ചം ഇവ അനങ്ങാതെ നില്‍ക്കുകയും, പിന്നീട് ആളുകളുടെ അടുത്തേക്ക് ആക്രമിക്കാനായി ഓടി വരികയും ചെയ്യുകയാണ് കാട്ടാനയെന്ന് നാട്ടുകാര്‍ പറയുന്നു.

elephant-wyd

നേരത്തെ മുള്ളന്‍കൊല്ലിയിലും സമാനമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരി പ്രദേശത്ത് ആന വ്യാപകമായ കൃഷിനാശമാണ് ഉണ്ടാക്കിയത്. കാടിറങ്ങിയ ആന മുപ്പതുപേരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടമുണ്ടാക്കിയത്. പാതിരിയിലേക്ക് നിലവിലുള്ള ഒറ്റലൈന്‍ തൂക്കുവേലിക്ക് ശേഷം കുറഞ്ഞതും പ്രശ്‌നമാണെന്ന് നാട്ടുകാര്‍ പറയുന്നു.

മരക്കടവ് ഭാഗത്ത് എത്തി നില്‍ക്കുന്ന എംഎല്‍എ ഫണ്ടിലുള്ള തൂക്കുവേലി പാതിരി വഴി കുടിയാന്‍മലയിലേക്ക് നീട്ടണമെന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടിരുന്നു. ഏറെകാലമായി കടുത്ത ആനശല്യം നേരിടുന്ന പ്രദേശമാണിത്. വനാതിര്‍ത്തിയില്‍ വാച്ചര്‍മാര്‍ അടക്കം കൂടുതലായി നിയോഗിച്ച്, വന്യമൃഗശല്യം പരിഹരിക്കണമെന്നാണ് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+