Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് എന്തൊരു ശല്യമാണ്, വീണ്ടും നാശം വിതച്ച് കാട്ടാനകള്‍; വയനാട്ടില്‍ സൈ്വരമില്ലാതെ ജനങ്ങള്‍

പനമരം: വയനാട്ടില്‍ വീണ്ടും നാശം വിതച്ച് കാട്ടാനകള്‍. പനമരം, പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ടൗണിനടുത്തുള്ള ജനവാസ മേഖലകളിലാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. വനാതിര്‍ത്തി വിട്ട് എത്തുന്ന കാട്ടാനക്കൂട്ടം നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഭയത്തോടെയല്ലാതെ രാത്രികാലങ്ങളില്‍ വീട്ടില്‍ താമസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എങ്ങനെ പുറത്തിറങ്ങുമെന്നും ഇവര്‍ ചോദിക്കുന്നു. പനമരം, പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ടൗണിന് അടുത്തുള്ള ജനവാസ മേഖലകളിലാണ് കഴിഞ്ഞ ഒരാഴ്ച്ചയില്‍ ഏറെ കാട്ടാനകള്‍ ഭീതി വിതയ്ക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയും നടവയല്‍ ടൗണിന് സമീപം കാട്ടാന എത്തി വലിയ പരാക്രമങ്ങളാണ് കാണിച്ചത്.

elephant-attack-in-wayanad

കേണിച്ചിറയില്‍ റോഡിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച ചുറ്റുമതിലും ഗേറ്റും കാട്ടാന തകര്‍ത്തു. മതില്‍ തകര്‍ത്ത് പ്രധാന റോഡില്‍ ഇറങ്ങിയ കാട്ടാന ആശുപത്രി വളപ്പില്‍ അടുത്തിടെ സ്ഥാപിച്ച കമ്പിവേലിയും തകര്‍ത്താണ് പുലര്‍ച്ചെയോടെയാണ് മടങ്ങിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ പ്രദേശത്ത് എത്തുന്ന കാട്ടാനകള്‍ ഒരുപാട് കാര്‍ഷിക വിളകളും വേലികളുമെല്ലാം തകര്‍ത്തിട്ടുണ്ട്.

കര്‍ഷകര്‍ക്കാണ് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. ഇവിടെ കുളത്തില്‍ നിന്ന് പമ്പ് ചെയ്യുന്ന വൈദ്യുത മോട്ടോര്‍ കുളത്തില്‍ ചവിട്ടി താഴ്ത്തുകയും, പൈപ്പുകള്‍ കാട്ടാനകള്‍ നശിപ്പിക്കുകയും ചെയ്തു. കുളത്തിലെ മീനുകളും ഇതോടെ ചത്തുപൊങ്ങിയിരുന്നു.

നടവയലില്‍ ടാണിന് സമീപം കാട്ടാനയെത്തി നാശനഷ്ടങ്ങളുണ്ടാക്കി. സജി ജോസഫ് എന്നയാളുടെ മൂന്നൂറോളം നേന്ത്രവാഴകളാണ് നശിപ്പിച്ചു. എട്ട് കാപ്പിച്ചെടുകളും ചവിട്ടിയൊടിച്ചു. അര ഏക്കറോളം ഭാഗത്തെ പുല്‍ക്കൃഷിയും ചവിട്ടിമെതിച്ചു. അടുത്തിടെയായി പാതിരി സൗത്ത് സെക്ഷനിലെ നെയ്ക്കുപ്പ വനാതിര്‍ത്തി കടന്ന് നടവയല്‍ ടൗണിലേക്ക് കാട്ടാനകള്‍ പതിവായി എത്തുന്നുണ്ട്.

ടൗണിന് സമീപത്തെ പല വീടുകളിലെ സംരക്ഷണ ഭിത്തിയും വാഹനങ്ങളും ഗൃഹോപകരണങ്ങളും തകര്‍ത്തതിനൊപ്പം വ്യാപക കൃഷിനാശവും വരുത്തി. പുലര്‍ച്ചെയും വൈകീട്ടും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

ശല്യം കൂടിയതോടെ കഴിഞ്ഞദിവസം വനാതിര്‍ത്തിയിലെ കര്‍ഷകര്‍ നടവയല്‍ ടൗണിലും പരിസരങ്ങളിലും പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുതേടി വരേണ്ടാ എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+