നെഗറ്റീവ് വരുത്താനുള്ള ശ്രമം; ബിന്നിയെ വലിച്ചിടേണ്ടതില്ല, രേണുവിന്റെ പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ല; അനു
കൊല്ലം സുധിയുടെ അടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റിൽ ഉള്ളയാളാണ് അനുമോൾ. എന്നാൽ ആ സൗഹൃദം അദ്ദേഹത്തിന്റെ ഭാര്യ രേണുവുമായി അനുവിന് ഉണ്ടോയെന്ന് ചോദിച്ചാൽ സംശയമാണ്. ഇരുവരും ഒരുമിച്ച് ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരിച്ചുവെങ്കിലും ആദ്യത്തെ കുറച്ച് ദിവസം ഇരുവരും തമ്മിൽ ബോണ്ടുണ്ടായിരുന്നുവെങ്കിലും പിന്നീട് രണ്ടുപേരും രണ്ട് വഴിക്കായി. ഇപ്പോഴിതാ രേണുവിന് എതിരെ അനു പ്രതികരിക്കുന്ന വോയ്സാണ് വൈറലാകുന്നത്.
രണ്ട് മക്കളായ ശേഷവും ഞാൻ നായിക, വിജയ് പറഞ്ഞത്; മേക്കേർസിനോടും നന്ദി പറയുന്നു; സ്നേഹയുടെ വാക്കുകൾ
താനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മീഡിയ ചോദിക്കുമ്പോൾ വ്യക്തതയില്ലാത്ത മറുപടികൾ രേണു നൽകുന്നതിന് എതിരെയാണ് അനു പ്രതികരിച്ചത്. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ വിപിനയുടെ യുട്യൂബ് ചാനലിലൂടെയാണ് വോയ്സ് പുറത്ത് വന്നത്. രേണുവിന്റെ പ്രശ്നമെന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അനു പറയുന്നു.

രേണുവിനോട് ഏതെങ്കിലും ചേട്ടന്മാർ വന്ന് സുഖമാണോയെന്ന് ചോദിച്ചാലും അനുമോളുണ്ടല്ലോ അവരോട് അവർ മിണ്ടിയില്ല, ആ ഫങ്ഷന് വിളിച്ചില്ല എന്നിങ്ങനെ അനുമോളുമായി ബന്ധപ്പെടുത്തിയാകും രേണുവിന്റെ മറുപടി. രേണുവിനോട് രേണുവിന്റെ കാര്യം ചോദിച്ചാലും മറുപടി വരുന്നത് അനുമോളുമായി ബന്ധപ്പെടുത്തിയാകും. ഉറക്കത്തിലും രേണുവിന് അനുവിന്റെ പേര് മാത്രമെ ഉച്ചരിക്കാനുള്ളു.
രേണുവും അനുവും തമ്മിൽ പ്രശ്നമുണ്ടോയെന്ന് ചോദിക്കുമ്പോൾ ബിന്നിയും അനുവും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചാണ് രേണു കഴിഞ്ഞൊരു അഭിമുഖത്തിലും സംസാരിക്കുന്നത്. അനു ഒരു പരിപാടിക്കും പോകുന്നില്ലെന്ന തരത്തിലാണ് രേണുവിന്റെ മറുപടി. മുമ്പും ഇത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മീഡിയ എന്തെങ്കിലും ചോദിച്ചാൽ അനുമോളെ നെഗറ്റീവ് അടുപ്പിക്കാൻ എന്നതുപോലെ എന്തെങ്കിലും എടുത്തിടും.
മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ മാനക്കേടുണ്ടെങ്കിൽ...; താരങ്ങളെ വിമർശിച്ച് ഉർവശി
അനുവിനോട് അസൂയയും കുശുമ്പും രേണുവിന് അതിര് കടന്നോ?. രേണുവിന് തലകുത്തി നിന്നാൽ സ്വന്തം നാട്ടിൽ ഒരു ആദരവ് കിട്ടുമോ?. എനിക്ക് തോന്നുന്നില്ല എന്ന് വിപിന പറയുന്നു. എന്തെങ്കിലും സ്വരചേർച്ച കുറവുണ്ടോയെന്ന് ചോദ്യം വരുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറയണം. അല്ലാതെ ബിന്നിയുടെ ഷോപ്പിന്റെ ഉദ്ഘാടനമാണ് ആ ഒരു ലോഞ്ചിന് അനുമോൾ പോയില്ല എന്ന കാര്യം അവിടെ പറയേണ്ട ആവശ്യം രേണുവിന് ഇല്ല.
ബിന്നി എന്നെ ഷോപ്പിന്റെ ലോഞ്ചിന് വിളിച്ചതാണ്. പക്ഷെ ആ ദിവസം നാട്ടിൽ എന്റെ അമ്പലത്തിൽ ഒരു പുരസ്കാര ദാന ചടങ്ങ് ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കണമായിരുന്നു. എന്നെ ക്ഷണിച്ചപ്പോൾ തന്നെ വരാൻ പറ്റില്ലെന്ന കാര്യം നൂബിനോടും ബിന്നിയോടും ഞാൻ പറഞ്ഞിരുന്നു. ബിഗ് ബോസ് ഇപ്പോഴും ഗെയിമായി കണ്ട് മനസിൽ കൊണ്ടുനടക്കുന്ന ഒത്തിരിപ്പേരുണ്ട്.

അത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതിന്റെ പേരിൽ സമയം കളയുന്ന ഒരുപാട് പേരുണ്ട്. അവരോട് എനിക്ക് ഒന്നും പറയാനില്ല. രേണു ചേച്ചിയുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചിരുന്നു. ഒരു പ്രശ്നവുമില്ലെന്നാണ് ഞാൻ അവർക്കെല്ലാം മറുപടി കൊടുത്തത്. പിന്നെ രേണു ചേച്ചിയോട് ചോദിക്കുന്നതിനുള്ള മറുപടിയാണ് കൊടുക്കേണ്ടത്. അനുവുമായി പ്രശ്നമുണ്ടോയെന്ന് ചോദിക്കുമ്പോൾ അതിന് മറുപടി കൊടുക്കാതെ ആ ഫങ്ഷനിൽ അനുവുണ്ടായിരുന്നോ?,
ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികളുമായി അനുവിന് കോൺടാക്ടില്ല എന്ന തരത്തിലാണ് മറുപടി. ഇവർക്ക് എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു രേണുവിന് എതിരെ പ്രതികരിച്ച് അനു പറഞ്ഞത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം അനുമോളുമായി സ്വര ചേർച്ച കുറവുണ്ടോ? എന്നാണ് രേണുവിനോട് അടുത്തിടെ മീഡിയോ ചോദിച്ചത്.
ജനനായകൻ അടുത്ത കാലത്തൊന്നും വരില്ല? കാരണം ടോക്സിക്കും; തടസങ്ങൾ നിരവധി
ഞാൻ പറയട്ടെ... ഇന്ന് ബിന്നിയുടെ ഷോപ്പിന്റെ ഉദ്ഘാടനം നടക്കുകയാണ്. എല്ലാവരും പങ്കെടുക്കുന്നുണ്ട്. പക്ഷെ അനുമോൾ ഉണ്ടായിരുന്നുവോ?. എനിക്ക് അറിയില്ല. ബിന്നി എന്നെ ആ പ്രോഗ്രാമിന് ക്ഷണിച്ചിരുന്നു. പക്ഷെ ആ സമയത്ത് ഞാൻ ഏറ്റ മറ്റൊരു പ്രോഗ്രാം എനിക്കുണ്ടായിരുന്നു.
അതുകൊണ്ട് പോയില്ല എന്നായിരുന്നു രേണുവിന്റെ മറുപടി. അനുവിനെ കുറിച്ച് ചോദിക്കുമ്പോൾ ബിന്നിയെ വലിച്ചിടാതെ കൃത്യമായ മറുപടി നൽകുകയായിരുന്നു രേണു ചെയ്യേണ്ടിയിരുന്നതെന്നും വിപിന പറഞ്ഞു.
Credit: Filmibeat
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications