CCL 2026: വിറപ്പിച്ച് വിജയ്‌യുടെ കസിന്‍!! ഉണ്ണിയും പിള്ളേരും വിടുമോ? ത്രില്ലറില്‍ കേരളം, ഇനി സെമി

മധുരൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ നിര്‍ണായകമായ മൂന്നാമങ്കത്തില്‍ ത്രസിപ്പിക്കുന്ന ജയവുമായി ഉണ്ണി മുകുന്ദന്റെ കേരളാ സ്‌ട്രൈക്കേഴ്‌സ് സെമി ഫൈനലിലേക്കു കുതിച്ചു. തോറ്റാല്‍ പുറത്താവുമെന്ന ഭീതിയിലിറങ്ങിയ കേരളാ ടീം ചെന്നൈ കിങ്‌സിനെയാണ് മഴനിയമ പ്രകാരം 10 റണ്‍സിനു മറികടന്നത്.

സൂപ്പര്‍ താരം വിജയ്‌യുടെ ബന്ധുവും നടനുമായ വിക്രാന്ത് സന്തോഷാണ് ചെന്നൈ ടീമിനെ നയിച്ചത്. അഗ്രസീവ് ഫിഫ്റ്റിയുമായി അദ്ദേഹം വിറപ്പിച്ചെങ്കിലും ഉണ്ണിയും സംഘവും മികച്ച പോരാട്ടവീര്യത്തിലൂടെ ജയിച്ചു കയറുകയായിരുന്നു. ബംഗാള്‍ ടൈഗേഴ്‌സിനു ശേഷം ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിയ രണ്ടാമത്തെ ടീം കൂടിയാണ് കേരളം.

തിരുവനന്തപുരത്ത് സഞ്ജു ബെഞ്ചില്‍!! ഇഷാന്‍ കീപ്പറാവും? തടയാന്‍ ഒറ്റ വഴി മാത്രം, ചോപ്ര പറയും

മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ആദ്യ കളിയില്‍ റിതേഷ് ദേശ്മുഖിന്റെ മുംബൈ ഹീറോസിനെ അഞ്ചു വിക്കറ്റിനു തകര്‍ത്താണ് കേരളം അക്കൗണ്ട് തുറന്നത്. പക്ഷെ രണ്ടാം റൗണ്ടില്‍ ബംഗാളിനോടു 13 റണ്‍സിനു പൊരുതിവീണു. അതിനു ശേഷമാണ് മൂന്നാമത്തെയും അവസാനത്തെയും ലീഗ് മാച്ചില്‍ ചെന്നൈയെ കേരളം മലര്‍ത്തിയടിച്ചത്.


KERALA STRIKERS VIKRANTH SANTOSH

Instagram/ Kerala strikers, Vikranth santosh

മിന്നിച്ചത് അര്‍ജുനും അരുണും

ചെന്നൈ കിങ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത കേരളാ സ്‌ട്രൈക്കേഴ്‌സിനു വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. 17.4 ഓവറില്‍ 165 റണ്‍സിനു കേരളം ഓള്‍ഔട്ടായി. ബാറ്റിങ് നിരയില്‍ ആര്‍ക്കും ഫിഫ്റ്റി കുറിക്കാനായില്ല. ഓപ്പണര്‍ അര്‍ജുന്‍ നന്ദകുമാറാണ് 49 റണ്‍സോടെ ടീമിന്റെ അമരക്കാരനായത്. 33 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

കേരളാ നിരയില്‍ മറ്റാര്‍ക്കും 30 റണ്‍സ് തികയ്ക്കാനായില്ല. ചിലര്‍ക്കു ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അതു വലിയ ഇന്നിങ്‌സാക്കുന്നതില്‍ പരാജയപ്പെട്ടു. ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദനും മദന്‍ മോഹനും 27 റണ്‍സ് വീതമെടുത്ത് പുറത്തായി. പ്രശാന്ത് അലെക്‌സാണ്ടര്‍ 21 റണ്‍സും സ്‌കോര്‍ ചെയ്തു.

മധ്യനിര ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ടീമിനെ 160 കടത്തിയത് മദന്റെ മികച്ച ഫിനിഷിങാണ്. വെറും 13 ബോളിലാണ് 207.69 സ്‌ട്രൈക്ക് റേറ്റില്‍ താരം 27 റണ്‍സടിച്ചത്. രണ്ടു വീതം ഫോറും സിക്‌സറും ഇതിലുള്‍പ്പെടും. മറുപടിയില്‍ ചെന്നൈയുടെ റണ്‍ചേസിനിടെ മഴയെത്തിയതോടെ അവരുടെ വിജയലക്ഷ്യവും പുതുക്കി നിശ്ചയിക്കുകയായിരുന്നു.

IND vs NZ T20 : സഞ്ജുവിന് ഇനി ചാന്‍സില്ല, ഡൂ ഓര്‍ ഡൈ..! ലോകകപ്പിലേക്ക് ഗില്‍ എത്തുമോ?

15 ഓവറാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ 123 റണ്‍സാണ് ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. തുടക്കത്തില്‍ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്റെ കളി പുറത്തെടുത്ത വിക്രാന്ത് സന്തോഷ് കേരളത്തിനു വെല്ലുവിളിയുയര്‍ത്തി. പക്ഷെ കേരളം മറുഭാഗത്തു വിക്കറ്റുകളെടുത്ത് കളി നിയന്ത്രിക്കുകയായിരുന്നു.

വിക്രാന്തൊഴികെ മറ്റാരെയും ക്രീസില്‍ നില്‍ക്കാന്‍ കേരളം അനുവദിച്ചില്ല. വെറും 33 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 62 റണ്‍സാണ്. ഏഴു ഫോറും മൂന്നു സിക്‌സറും ഇതിലുള്‍പ്പെടും. റണ്‍ചേസില്‍ ചെന്നൈക്കു 15 ഓവറില്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 112 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ കേരളം 10 റണ്‍സിന്റെ നാടകീയ വിജയവും അതോടപ്പം സെമി ഫൈനല്‍ ടിക്കറ്റും കൈക്കലാക്കുകയായിരുന്നു.

കേരളാ ബൗളിങ് നിരയില്‍ ഏറ്റവും മികച്ചു നിന്നത് അരുണ്‍ ബെന്നിയാണ്. മൂന്നോവറില്‍ 5.67 ഇക്കോണമി റേറ്റില്‍ അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തു. വിവേക് ഗോപന്‍, ജീന്‍പോള്‍ ലാല്‍, മണിക്കുട്ടന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തു. ബിനീഷ് കോടിയേരിക്കു വിക്കറ്റൊന്നും ലഭിച്ചില്ല. 31നാണ് സെമി ഫൈനലുകള്‍ നടക്കാനിരിക്കുന്നത്. കേരളത്തിന്റെ എതിരാളികള്‍ ആരായിരിക്കുമെന്ന് ഇനിയും ഉറപ്പായിട്ടില്ല.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+