Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിൽ വിശ്വാസമില്ല, കല്യാണം കഴിഞ്ഞില്ലെങ്കില്‍ കുറ്റബോധവുമില്ല; തൃഷയുടെ പ്രണയങ്ങളും മുടങ്ങിയ വിവാഹവും!

തൃഷ കൃഷ്ണനും വിജയിയുമാണ് കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകളിൽ നിറയുന്നത്. ഇത്രയും നാൾ എപ്പോഴും വരാറുള്ള ഒരു ​ഗോസിപ്പ് പോലെയായിരുന്നു തൃഷ-വിജയ് റിലേഷൻഷിപ്പ് റൂമറുകളെ സിനിമാപ്രേമികൾ സ്വീകരിച്ചിരുന്നത്. കാര്യങ്ങൾ മാറി മറിഞ്ഞത് നടന്റെ ഭാര്യ സം​ഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ്. പ്രമുഖ നടിയുമായുള്ള വിജയിയുടെ വഴിവിട്ട ബന്ധമാണ് ബന്ധം വേർപിരിയാൻ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന് വിവാഹമോചന ഹർജിയിൽ സം​ഗീത വ്യക്തമാക്കുന്നു.

ഈ ലോകത്ത് ആരും പൂർണ്ണരല്ല, മറ്റൊരാളെ വിധിക്കാൻ അത്രമേൽ ഉയർന്നവരുമല്ല, ഞങ്ങൾ എന്നും ഞങ്ങളുടെ രാജ്ഞിയോടൊപ്പം!

ആ നടി തൃഷയാണെന്നത് സം​ഗീത ഹർജിയിൽ പറയുന്ന ചില കാരണങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകും. ഇരുപത് വർഷത്തിൽ ഏറെയായി തെന്നിന്ത്യൻ സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്ന തൃഷയുടെ ജീവിതത്തിൽ ഇതിന് മുമ്പും പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്.


Trisha Krishnan

പക്ഷെ അവയൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. നാൽപ്പത്തിരണ്ടിലേക്ക് എത്തിയിട്ടും നടി സിം​ഗിൾ ലൈഫ് നയിക്കുന്നതിനെ കുറിച്ച് കുറച്ച് നാളുകൾക്ക് മുമ്പ് അഭിമുഖത്തിൽ ചോദ്യം ഉയർന്നിരുന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ത​ഗ് ലൈഫ് എന്ന സിനിമയുടെ പ്രമോഷന് എത്തിയപ്പോഴാണ് നടി മറുപടി നൽകിയത്. വിവാഹം എന്ന സങ്കൽപ്പത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് തൃഷ വ്യക്തമാക്കി. വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.

അത് സംഭവിച്ചാലും കുഴപ്പമില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിലും അത് എന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നായിരുന്നു തൃഷയുടെ വാക്കുകൾ. വിജയിയുമായി തൃഷ പ്രണയത്തിലാണെന്ന റൂമറുകൾ പ്രചരിക്കുന്നതിന് ഇടയിൽ കുറച്ച് മാസം മുമ്പ് തൃഷ വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.

കടുത്ത ഭാഷയിൽ ദേഷ്യപ്പെടും, ഒരിക്കലും ജ​ഗതിയുടെ വായിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിക്കില്ല: ഉർവശി

ചണ്ഡീഗഢില്‍ നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നാലെ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ തൃഷ തന്നെ പ്രതികരിച്ച് എത്തി. മറ്റുള്ളവർ എൻ്റെ ജീവിതം എനിക്ക് വേണ്ടി പ്ലാൻ ചെയ്യുന്നത് ഇഷ്ടമാണ്. അവർ എൻ്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യാനായി കാത്തിരിക്കുകയാണ് എന്നായിരുന്നു ആ വിവാഹ വാർത്ത തള്ളി തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ശരിയായ വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹമുണ്ടാവുമെന്നും നടി പ്രതികരിച്ചിരുന്നു. പതിനൊന്ന് വർഷം മുമ്പ് അതായത് 2015ൽ തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായിട്ടുള്ള നടിയുടെ ആഢംബര എൻ​ഗേജ്മെന്റിന്റെ ഫോട്ടോകളും വൈറലായിരുന്നു. പക്ഷെ വിവാഹത്തിൽ എത്തും മുമ്പ് അത് തകർന്നു.


Trisha Krishnan

വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്നാണ് അന്ന് പ്രചരിച്ചത്. മാത്രമല്ല സിനിമയിലെ ധനുഷ് ഉൾപ്പടെയുള്ള നായകന്മാരുമായി തൃഷയ്ക്കുള്ള സൗഹൃദവും വരുൺ വിവാഹത്തിൽ നിന്നും പിന്മാറാൻ മറ്റൊരു കാരണമായും പറയപ്പെടുന്നു. ധനുഷിനെ തന്റെ വിവാഹനിശ്ചയത്തിന് തൃഷ ക്ഷണിച്ചുവെന്നും വരുണിന് അത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതിന്റെ പേരിൽ വലിയൊരു വഴക്ക് പൊട്ടിപ്പുറപ്പെട്ടുവെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

അതുപോലെ ഒരു സമയത്ത് തൃഷയും ബാഹുബലി താരം റാണാ ദ​ഗുബാട്ടിയും പ്രണയത്തിലായിരുന്നു. ഇവർ എപ്പോഴാണ് പ്രണയത്തിലായത് എന്ന് ഔദ്യോഗികമായി ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും പൊതുവേദികളിലെ ഒരുമിച്ചുള്ള സാന്നിധ്യവും ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന സംശയം ആരാധകരിൽ ഉണ്ടാക്കി.

ചിലപ്പോൾ ഷൂട്ടിം​ഗ് നിർത്തി കുറ്റം നമ്മുടെ തലയിലാക്കും, കാരവാനിൽ കിടന്നുറങ്ങി എന്ന് പറയും: ഉർവശി

റിപ്പോർട്ടുകൾ പ്രകാരം തൃഷയും രാണയും വർഷങ്ങളോളം പ്രണയത്തിലായിരുന്നു. പിന്നീട് പൊരുത്തക്കേടുകൾ കാരണം വേർപിരിഞ്ഞുവെന്നാണ് പറയപ്പെടുന്നത്. വേർപിരിഞ്ഞതിന് ശേഷം റാണ ഒരിക്കൽ തൃഷയെ കുറിച്ച് സംസാരിച്ചിരുന്നു.

തൃഷ വർഷങ്ങളോളം ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്നാണ് നടൻ പറഞ്ഞത്. തൃഷയുമായി റിലേഷൻഷിപ്പിലായിരിക്കെ നടി ബിപാഷ ബസുവുമായി റാണ അടുത്തിരുന്നുവത്രെ. അതാണ് തൃഷയുമായുള്ള പ്രണയം തകരാൻ കാരണമെന്നും പറയപ്പെടുന്നു. പിന്നീട് 2020ൽ റാണ മിഹീഖ ബജാജിനെ വിവാഹം ചെയ്തു.

Credit: Filmibeat

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+