Get Updates
Get notified of breaking news, exclusive insights, and must-see stories!

10 പവൻ വാങ്ങാൻ 15 ലക്ഷം കൊടുക്കണം, സ്വർണവില ഹൃദയം തകർക്കുന്നു, കുതിപ്പിന് പിന്നിലെ കാരണം ഇതാണ്

സ്വർണവില ഉയർന്ന് ഉയർന്ന് പോവുകയാണ്. കഴിഞ്ഞ 22 ദിവസത്തിനിടെ 10,800 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. അതോടെ സാധാരണക്കാർക്ക് സ്വർണം വാങ്ങുക എന്നത് താങ്ങാൻ കഴിയാത്തതായി മാറിയിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഉയർന്നാൽ അത് ആശങ്ക വർദ്ധിപ്പിക്കും. സ്വർണവിലയിലെ കുതിപ്പ് വിവാഹ പാർട്ടികളെയാണ് വലയ്ക്കുന്നത്. കാരണം 10 പവൻ വാങ്ങണമെങ്കിൽ 15 ലക്ഷം രൂപ വേണം എന്ന ആവസ്ഥയാണ് നിലവിൽ.

ഇന്നത്തെ വില

പവന് 1,18,640 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി. അതോടെ ഗ്രാമിന് 14,840 രൂപ, പവന് 1,18,720 രൂപ എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

സ്വര്‍ണ്ണം, വെള്ളി ഇടിഎഫ്, മ്യൂച്വല്‍ ഫണ്ട് നികുതി: ചെറിയ മുന്‍കരുതലെടുത്ത് വന്‍ നേട്ടം കൊയ്യാം

വില ഉയരാൻ കാരണം

ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5170 ഡോളറാണ്. ആഗോള താരിഫ് ഉയര്‍ത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെയും മിഡില്‍ ഈസ്റ്റിലെ വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് പുതുക്കിയ വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും നിക്ഷേപകര്‍ സുരക്ഷിത ആസ്തി എന്ന നിലയിൽ സ്വർണത്തിലെ നിക്ഷേപം തുടരുകയാണ്. അതുകൊണ്ടുതന്നെ ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.


Gold rate 22-02-2026

ആശങ്ക വേണ്ടെന്ന് നിർമല സീതാരാമൻ

ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിരീക്ഷിച്ച് വരികയാണെന്നും സാഹചര്യങ്ങള്‍ നിലവില്‍ ആശങ്കാജനകമല്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിലവിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റം 'സീസണ്‍' ആയതിനാലാണെന്നും ധനമന്ത്രി വ്യക്തമാക്കി. ലോകത്തെ മിക്ക രാജ്യങ്ങളും അവയുടെ സെന്‍ട്രല്‍ ബാങ്കുകളും സ്വര്‍ണവും വെള്ളിയും വാങ്ങി സൂക്ഷിക്കുന്നു. ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം രാജ്യങ്ങളുടെയും ബാങ്കുകളുടെയും ഈ പ്രവര്‍ത്തിയാണ്. ഒരു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമാണ് സ്വര്‍ണം. കൂടാതെ ഉത്സവ സീസണ്‍ ആരംഭിച്ചതിനാലും സ്വര്‍ണത്തിന്റെ ആവശ്യകതയേറിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

മേഘങ്ങൾ നിറയും, മഴ തുടരും; കേരളത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കാലാവസ്ഥാ റിപ്പോർട്ട് ഇതാ

9 കാരറ്റ് സ്വർണം വാങ്ങാം

ആഭരണം എന്ന നിലയിൽ സ്വർണം വാങ്ങുന്നവർക്ക് 22 കാരറ്റിന് പകരം 9 കാരറ്റ് സ്വർണം വാങ്ങാം. 9 കാരറ്റ് സ്വർണത്തിൽ 37.5% മാത്രമേ സ്വർണം അടങ്ങിയിട്ടുള്ളൂ. ബാക്കി 62.5% ചെമ്പ്, വെള്ളി അല്ലെങ്കിൽ സിങ്ക് പോലുള്ള മറ്റ് ലോഹങ്ങളുടെ മിശ്രിതമാണ് ഉൾക്കൊള്ളുന്നത്. ഈ കാരണത്താലാണ് 9 കാരറ്റ് ആഭരണങ്ങൾക്ക് താരതമ്യേന വില കുറയുന്നത്. സ്വർണത്തേക്കാൾ കൂടുതൽ മറ്റു ലോഹങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഇത്തരം ആഭരണങ്ങൾ കൂടുതൽ ശക്തവും ഈടുനിൽക്കുന്നതുമായിരിക്കും.

9 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 6200 രൂപയാണ് ഗ്രാം വില. പവന് 48,800 രൂപയ്ക്ക് തൊട്ടടുത്ത് വരും. അതായത് 22 ഗ്രാം സ്വർണത്തിന് 1.3 ലക്ഷം രൂപ കൊടുക്കേണ്ട സ്ഥാനത്താണ് 50,000 രൂപയ്ക്ക് 1 പവൻ 9 കാരറ്റ് സ്വർണം ലഭിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+