Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ അച്ഛനാണ് ക്രെഡിറ്റ് വരുന്നത്! അവരുടെ അവസ്ഥ ഓര്‍ത്ത് സങ്കടം മാത്രം! വെളിപ്പെടുത്തലുമായി ദീപ നായര്‍

ഒരൊറ്റ സിനിമയിലേ അഭിനയിച്ചുള്ളൂവെങ്കിലും മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നൊരു മുഖമാണ് ദീപ നായരുടേത്. കുഞ്ചാക്കോ ബോബനൊപ്പമുള്ള വരവ് സൂപ്പര്‍ഹിറ്റായിട്ടും, പിന്നീടെന്തേ സിനിമകള്‍ ചെയ്തില്ല എന്ന ചോദ്യം ഇപ്പോഴും വരുന്നുണ്ടെന്ന് ദീപ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി വിശേഷങ്ങള്‍ പങ്കിടുന്നതിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച് പറഞ്ഞത്. അന്നത്തെ അതേ സ്‌നേഹം ഇപ്പോഴുമുണ്ട്. ഇനി അഭിനയിച്ചൂടേ, സിനിമയിലേക്ക് തിരികെ വന്നൂടേയെന്നൊക്കെ ചോദിച്ചുള്ള മെസേജുകള്‍ ഇപ്പോഴും വരുന്നുണ്ടെന്നും അവര്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ നായികയായി എനിക്ക് അഭിനയിക്കാന്‍ വേണ്ടി എന്റെ അച്ഛന്‍ നിര്‍മ്മിച്ച ചിത്രമാണോ പ്രിയം എന്ന ചോദ്യം ഇപ്പോഴും വരുന്നുണ്ട്. എന്റെ അച്ഛനല്ല ആ ചിത്രം നിര്‍മ്മിച്ചത്. കെകെ നായര്‍ സാറാണ് പ്രിയം സിനിമയുടെ നിര്‍മ്മാതാവ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ കൊച്ചുമകള്‍ വളരെ വിഷമത്തോടെ എനിക്ക് മെസേജ് അയച്ചിരുന്നു. എന്റെ അച്ഛനാണ് പ്രിയം നിര്‍മ്മിച്ചതെന്ന കള്ളക്കഥ കാരണം അവരുടെ ഫാമിലിയുടെ ലെഗസി പോലും അവര്‍ക്ക് നഷ്ടമായെന്ന് പറഞ്ഞ്. തികച്ചും യാദൃശ്ചികമായാണ് ഞാന്‍ പ്രിയത്തിലേക്ക് വരുന്നത്. അച്ഛനും അമ്മയ്ക്കും നല്ല ടെന്‍ഷനുണ്ടായിരുന്നു. ഈ തീരുമാനം തെറ്റാവുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. അവരുടെ യെസ് ആണ് എന്റെ ജീവിതത്തില്‍ നിര്‍ണായകമായി മാറിയത്.


Deepa Nair clarification
Photo Credit:

1999 ലായിരുന്നു അത്. എഞ്ചീനീയറിംഗ് കഴിഞ്ഞ് സെമസ്റ്റര്‍ ബ്രേക്കിലായിരുന്നു. കുഞ്ചാക്കോ ബോബന്റെ സിനിമ വരുന്നുണ്ട്, പുതിയ നായികയെയാണ് നോക്കുന്നത്. മകളെ സിനിമയിലേക്ക് വിടുന്നോ എന്ന അവരുടെ ചോദ്യമാണ് എന്റെ സിനിമാപ്രവേശനത്തിന് കാരണം. ഞാനാണ് ക്യാമറ ചെയ്യുന്നത്. എന്റെ മകളും ഈ ചിത്രത്തിലുണ്ട്. വളരെ ക്യൂട്ടാണ് ആനി എന്ന ക്യാരക്ടര്‍ എന്നും പറഞ്ഞിരുന്നു. ചാക്കോച്ചന്‍ കാണാതെ ബെഡില്‍ നിന്നും ഒളിച്ച് പുറത്തേക്ക് പോവുന്നതായിരുന്നു എന്റെ ഓഡീഷന്‍. സ്‌ക്രീന്‍ ടെസ്്റ്റിന്റെ റിസല്‍ട്ടൊന്നും എന്നോട് എന്താണെന്ന് പറഞ്ഞിരുന്നില്ല. ഒരു വെക്കേഷന് പോയത് പോലെയുള്ള അനുഭവമായിരുന്നു പ്രിയം.

Credit: Filmibeat

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+