ഉദ്ഘാടനം കിട്ടാൻ ശരീരം പ്രദർശിപ്പിക്കുന്നു, കിച്ചു ലഹരിയും മദ്യവും ഉപയോഗിക്കുന്നു; മറുപടിയുമായി രേണു!
മ്യൂസിക്ക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും മാത്രമല്ല ഉദ്ഘാടനം, ഉത്സവം പോലുള്ള ആഘോഷങ്ങളിലും രേണു സുധി സജീവ സാന്നിധ്യമായി മാറി കഴിഞ്ഞു. ഉത്രളിക്കാവ് പൂരത്തിന് എത്തി പാട്ടും ഡാൻസുമായി തകർക്കുന്ന രേണുവിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. തന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും മക്കളെ കുറിച്ചും പ്രചരിക്കുന്നതുമായ കഴമ്പില്ലാത്ത വാർത്തകൾക്ക് പുതിയ അഭിമുഖത്തിലൂടെ മറുപടി നൽകുകയാണിപ്പോൾ രേണു. ഞാൻ ആരെയും ദ്രോഹിക്കുന്നില്ല.
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി, ഞങ്ങൾ ഒന്നായപ്പോഴും സാക്ഷി!
എല്ലാവരേയും പോലെ ഒരു മനുഷ്യനാണ് ഞാനും. സങ്കടങ്ങളും സന്തോഷങ്ങളും അടക്കം എല്ലാ ഫീലിങ്സുമുള്ള വ്യക്തിയാണ് ഞാൻ. ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് എനിക്ക് അത് ചെയ്യാനോ ഇത് ചെയ്യാനോ ഒന്നും പറ്റില്ലെന്ന അവസ്ഥയാണ്. ഭർത്താവ് മരിച്ചെന്നും പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പാടില്ലേ?.

എന്നെ സ്നേഹിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞതിൽ എനിക്ക് സന്തോഷം മാത്രം. എന്നും ആ സ്നേഹം നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. അതുപോലെ എന്റെ പപ്പക്കും അമ്മയ്ക്കും സുഖമില്ല. ഞാനാണ് വീട് നോക്കുന്നത്. എനിക്ക് നോക്കിയെ പറ്റത്തുള്ളു. എന്റെ കുഞ്ഞുങ്ങളെ എനിക്ക് പട്ടിണിക്കിടാൻ പറ്റില്ല. ജീവിതം വഴിമുട്ടി നിന്നപ്പോൾ എന്തോ ഭാഗ്യം പോലെ ചെറിയ ചെറിയ ആൽബങ്ങളും നാടകങ്ങളും ചെയ്ത് വന്നതാണ് ഞാൻ.
ഇക്കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് അറിയാമല്ലോ. സുധി ചേട്ടന്റെ അനുഹഗ്രഹം കൊണ്ടായിരിക്കും ബിഗ് ബോസ് പോലെ വലിയൊരു ഷോയിലേക്ക് എന്നെ വിളിച്ചതും അവിടെ ആയിരുന്നപ്പോൾ ഞാൻ എന്താണെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. കുറ്റം പറയുന്ന ഒരു വിഭാഗം ഉണ്ടായിട്ടും എന്നെ ഇഷ്ടപ്പെടുന്നവർ അപ്പോഴും ഉണ്ടായി. ആ ഷോയിലൂടെയാണ് എല്ലാവർക്കും എന്റെ സ്വഭാവം മനസിലായത്.
ഓമിക്ക് പെണ്ണുങ്ങളെ കണ്ടൂടാ... എന്നാൽ പെണ്ണുങ്ങൾ താഴെ വെക്കുന്നതുമില്ല, അച്ഛനെന്ന് വിളിക്കൂ; ചർച്ച!
ഞാൻ ചിന്തിക്കാറുണ്ട്... ഒന്നും അല്ലാതിരുന്ന സമയത്ത് അല്ലെങ്കിലും ഇപ്പോഴും ഞാൻ ഒന്നുമല്ല. അങ്ങനെയുള്ള എന്നെ പോലൊരാളെ. ഒരു ഉദ്ഘാടനത്തിന് വിളിക്കുക എന്ന് പറഞ്ഞാൽ അവർ ആഗ്രഹിച്ച് ലൈഫ് കൊടുത്ത് ചെയ്ത എന്തിന്റെയെങ്കിലും ഉദ്ഘാടനം ആയിരിക്കും. ഈ നാല്, അഞ്ച് മാസത്തിനുള്ളിൽ പത്ത്, പന്ത്രണ്ടോളം സ്ഥാപനങ്ങൾ ഞാൻ ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു.
എല്ലാം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് അറിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം. ഞാൻ എക്സ്പോസ് ചെയ്ത് വസ്ത്രം ധരിക്കുന്നുവെന്ന് പറയുന്നവരോട് എന്റെ ഈ ശരീരത്തിൽ നിന്ന് എന്ത് കാണാനാണ്?. എന്താണ് ഞാൻ കാണിക്കേണ്ടത്?. പിന്നെ പറയുന്നവർ പറയട്ടേ. നെഗറ്റീവ് കമന്റ്സ് വരുന്നത് നോക്കാൻ രണ്ട് പിള്ളേരെ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്. അവരാണ് അത്തരം കമന്റുകൾക്ക് മറുപടി കൊടുക്കുന്നത്.

ഇനി നെഗറ്റീവ് കമന്റ്സ് നോക്കേണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. നെഗറ്റീവ്സിൽ ചവിട്ടി കയറിയാണ് ഞാൻ മുന്നോട്ട് പോകുന്നത്. ദൈവത്തെ പ്രാർത്ഥിച്ചാണ് ഓരോ ഉദ്ഘാടനവും ഞാൻ ചെയ്യുന്നത്. അതിന്റെ അനുഗ്രഹം എനിക്കുണ്ടാകും. കിച്ചു കഞ്ചാവ് വലിക്കുന്നയാളാണ് മദ്യപിക്കുന്നയാളാണ് എന്ന് പറഞ്ഞവന്റെ വീട്ടിലെ മക്കൾ ആയിരിക്കും അങ്ങനെ ചെയ്യാറ് എന്റെ മകൻ ചെയ്യാറില്ലെന്നും രേണു പറഞ്ഞു.
ഒപ്പം സുധിക്കൊപ്പം ചിലവഴിച്ച അവസാന ദിവസത്തിലെ ഓർമകളും രേണു പങ്കിട്ടു. മരിക്കുന്നതിന്റെ തലേ ദിവസം സുധി ചേട്ടൻ എന്നെ നോക്കിയ നോട്ടം തൊട്ട് ഇന്ന് ഈ നിമിഷം വരെ... അദ്ദേഹം മരിച്ചിട്ട് മൂന്ന് വർഷമാകുന്നു. അവസാനത്തെ പ്രോഗ്രാമിന് പോകാനായി രാവിലെ ഒരുങ്ങിയ അദ്ദേഹം അലമാരിയുടെ സൈഡിൽ നിന്ന് എന്നെ നോക്കിയ ഒരു നോട്ടമുണ്ട്.
ചെരുപ്പിനോടും കാലിനോടും വരെ ആരാധന, അയാൾക്ക് ഞാൻ ദേവി, ഭക്തനാണെന്ന് പറയും; ആരാധകനെ കുറിച്ച് രേണു!
ഞാൻ ഉറങ്ങുകയായിരുന്നു. എഴുന്നേറ്റപ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്. മുമ്പൊന്നും അങ്ങനെ നോക്കി നിന്ന് കണ്ടിട്ടില്ല. ശേഷം കുഞ്ഞിന് കുറേ ഉമ്മകൾ കൊടുത്തു. സുധി ചേട്ടനേയും കിച്ചുവിനേയും ആദ്യമായി കണ്ട ദിവസത്തിലെ ഓരോ നിമിഷവും മനസിൽ ഓർത്ത് വെച്ചിട്ടുണ്ടെന്നും രേണു കൂട്ടിച്ചേർത്തു.
Credit: Filmibeat
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications